കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Tuesday, May 26, 2020 10:36 PM IST
കൊ​ല്ലം: മ​ദ്യ​വ​ർ​ജ​ന വാ​ഗ്ദാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി മ​ദ്യ​പ്ര​ള​യം സൃ​ഷ്ടി​ച്ചു​കൊ​ണ്ട‌ി​രി​ക്കു​ന്ന ജ​ന​വി​രു​ദ്ധ ന‍​യ​ത്തി​ന് സ​ർ​ക്കാ​ർ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ടി.​ജെ. ആ​ന്‍റ​ണി.
മ​ദ്യ​വി​ല്പ​ന പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്ക​രു​ത് കു​ടും​ബ​ങ്ങ​ൾ ത​ക​ർ​ക്ക​രു​ത് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മു​ന്ന​ണി ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി‍​യ നി​ൽ​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും പ​ടി​പ​ടി​യാ​യി കു​റ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​വ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ൾ ബാ​റു​ക​ളു​ടെ എ​ണ്ണം ഇ​രു​പ​ത് ഇ​ര​ട്ടി​യാ​യി അ​റു​ന്നൂ​റി​ൽ ആ​ക്കി​യ​തും ചി​ല്ല​റ മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​ക്കി ആ​യി​ര​മാ​ക്കി വ​ർ​ധി​പ്പി​ച്ച​തും ക​ടു​ത്ത ജ​ന​വ​ഞ്ച​ന​യു​ടെ ക്രൂ​ര​മു​ഖ​മാ​ണ് വെ​ളി​വാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​ദ്യം പാ​ഴ്സ​ലാ​യി ന​ൽ​കു​ക വ​ഴി വീ​ടു​ക​ൾ ബാ​റു​ക​ളാ​യി മാ​റു​ന്ന സാ​മൂ​ഹി​ക ദു​ര​ന്ത​ത്തി​ലേ​ക്ക് കേ​ര​ളം മാ​റ്റ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ൺ​വീ​ന​ർ​മാ​രാ​യ ത​ൻ​സീ​ർ ല​ത്തീ​ഫ്, എ.​ജെ. ഡി​ക്രൂ​സ്, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.