ആ​ര്യ​ങ്കാ​വ് വ​ഴി ഇന്നലെ എ​ത്തി​യ​ത് 168 പേ​ര്‍
Monday, May 25, 2020 10:44 PM IST
ആ​ര്യ​ങ്കാ​വ്: ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി​വ​ഴി ഇന്നലെ എ​ത്തി​യ​ത് 80 വാ​ഹ​ന​ങ്ങ​ളി​ലാ​യി 168 മ​ല​യാ​ളി​ക​ള്‍. വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഉ​ള്ള ഇ​വ​രെ​യെ​ല്ലാം ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ അ​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
അ​തേ​സ​മ​യം ത​ന്നെ ആ​ര്യ​ങ്കാ​വ് അ​തി​ര്‍​ത്തി വ​ഴി പാ​സി​ല്ലാ​തെ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ കൊ​ട്ട​വാ​സ​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ചെ​ക്ക്പോ​സ്റ്റ് കൂ​ടി ആ​രം​ഭി​ച്ച​താ​യി റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
ത​മി​ഴ​നാ​ട് പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് സം​യു​ക്ത​മാ​യി​ട്ടാ​കും ഇ​വി​ടെ പ​രി​ശോ​ധ​ന. തെ​ങ്കാ​ശി പോ​ലീ​സ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു പോ​ലീ​സു​കാ​രും കേ​ര​ള പോ​ലീ​സി​നൊ​പ്പം ഇ​വി​ടെ പ​രി​ശോ​ധ​ന​യി​ല്‍ ഉ​ണ്ടാ​കും.
അ​ന​ധി​കൃ​ത​മാ​യി പാ​സ് ഇ​ല്ലാ​തെ ക​ട​ന്നു വ​രു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും ഇ​വി​ടെ നി​ന്ന് ത​ന്നെ തി​രി​ച്ച​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ക​യാ​ണ് ഈ ​ചെ​ക്ക് പോ​സ്റ്റ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റി​ൽ ഉ​ണ്ടാ​കു​ന്ന അ​മി​ത​മാ​യ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​നും സ​ഹാ​യ​മാ​യി​ത്തീ​രു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.