ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ കി​റ്റ് എത്തി​ക്കാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ്
Saturday, April 4, 2020 11:31 PM IST
പ​ത്ത​നാ​പു​രം:​ ഗ​താ​ഗ​ത സൗ​ക​ര്യം ഇ​ല്ലാ​ത്ത ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ ഭ​ക്ഷ്യ​കി​റ്റ് നേ​രി​ട്ടെ​ത്തി​ക്കാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ്.​ ജി​ല്ല​യി​ലെ 1490 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളി​ലാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ നേ​രി​ട്ടെ​ത്തി​ക്കു​ക.​

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ന്‍റെ ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ വാ​ഹ​ന​ത്തി​ല്‍ ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ എ​ത്തി​ച്ചു ന​ൽകും.​ ആ​ദ്യ​ഘ​ട്ട​മാ​യി പി​റ​വ​ന്തൂ​രി​ലെ വെ​ള്ളം​തെ​റ്റി ഗി​രി​വ​ര്‍​ഗ കോ​ള​നി​യി​ലെ 32 കു​ടും​ബ​ങ്ങ​ളി​ല്‍ കി​റ്റ് എ​ത്തി​ച്ചു.​ മ​റ്റി​ട​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ എ​ത്തി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ത്തു​ന്ന​തി​നു​ണ്ടാ​യ കാ​ല​താ​മ​സം കാ​ര​ണം തി​ങ്ക​ളാ​ഴ്ച്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.​

മി​ക്ക കോ​ള​നി​ക​ളും വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നാ​യ​തി​നാ​ലും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം നി​ല​ച്ച​തും കാ​ര​ണം ഇ​ത്ത​രം ഗി​രി​വ​ര്‍​ഗ കോ​ള​നി​ക​ളെ​ല്ലാം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.​ ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഇ​വ​ര്‍​ക്ക് ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ത​ന്നെ വാ​ഹ​ന​ത്തി​ല്‍ ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ എ​ത്തി​ച്ചു​ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.