സ​മൂ​ഹ അ​ടു​ക്ക​ള മാ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധം
Saturday, April 4, 2020 11:29 PM IST
ച​വ​റ: ലോ​ക്ക് ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ വ​രു​ന്ന​വ​ര്‍​ക്കു​ള​ള ആ​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള​ള സ​മൂ​ഹ അ​ടു​ക്ക​ള പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്ക് മാ​റ്റി​യ​തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലാ​യി​രു​ന്നു അ​ടു​ക്ക​ള പ്ര​വ​ര്‍​ത്തി​ച്ച് വ​ന്ന​ത്. എ​ന്നാ​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ഇ​ത് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
ഇ​ത​റി​യാ​തെ ആ​ളു​ക​ള്‍ ആ​ഹാ​ര​ത്തി​നാ​യി ച​വ​റ കോ​ളേ​ജി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സ​മൂ​ഹ അ​ടു​ക്ക​ള മാ​റി​യ കാ​ര്യം അ​റി​യു​ന്ന​ത്. വെ​ള​ളി​യാ​ഴ്ച കോ​ളേ​ജി​ല്‍ ആ​ഹാ​ര​ത്തി​നെ​ത്തി​യ​വ​ര്‍​ക്ക് ആ​ഹാ​രം ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.