കു​ള​ത്തൂ​പ്പു​ഴ​യി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടി​ൽ
Thursday, April 2, 2020 10:18 PM IST
കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ മൃ​ഗ​ഡോ​ക്ട​ര്‍ സ്ഥ​ല​ത്തെ​ത്താ​തെ വ​ന്ന​തോ​ടെ കു​ള​ത്തൂ​പ്പു​ഴ​യി​ലെ ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ ബു​ദ്ധി​മു​ട്ടി​ലാ​യി.
ക​ഴി​ഞ്ഞ ദി​വ​സം മു​ള്ളു​വേ​ലി മ​റി ക​ട​ക്കു​ന്ന​തി​നി​ടെ ഡാ​ലി ആ​ന​വ​ട്ടം​ചി​റ കൊ​ല്ല​റ കു​ഴി​യി​ൽ റെ​ജി​യു​ടെ ക​റ​വ പ​ശു​വി​ൻെ​റ മു​ല​ക്കാ​മ്പി​ലൊ​ന്നി​ന് മു​റി​വേ​റ്റ് അ​വ​ശ നി​ല​യി​ലാ​യി. കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഡോ​ക്ട​റി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.
ഇ​തോ​ടെ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ൻെ​റ അ​ധീ​ന​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ള​ത്തൂ​പ്പു​ഴ കെ​എ​ല്‍​ഡി ബോ​ർ​ഡ് ഹൈ​ടെ​ക് ഫാ​മി​ലെ ഡോ​ക്ട​റു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും അ​നു​കൂ​ല മ​റു​പ​ടി ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​നി​ടെ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്കും സ​ഹാ​യി​ക്കാ​നാ​യി​ല്ല.
തു​ട​ർ​ന്ന് സ​മീ​പ​വാ​സി​യാ​യ യു​വാ​വ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി​യെ ഫോ​ണി​ൽ വി​ളി​ച്ച് സ​ഹാ​യം തേ​ടി. മ​ന്ത്രി ഇ​ട​പെ​ട്ട​തോ​ടെ വെ​റ്റ​റി​ന​റി ഡ​യ​റ​ക്ട​റും ജി​ല്ലാ വെ​റ്റ​റി​ന​റി ഓ​ഫീ​സ​റും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പു​ന​ലൂ​രി​ൽ നി​ന്നും വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ​ക്ട​ർ ഡാ​നി​യ​ൽ ആ​ഷി​ഷ് എ​ഡ്വേ​ര്‍​ഡ് എ​ത്തി മു​റി​വ് തു​ന്നി​കെ​ട്ടു​ക​യു​മാ​യി​രു​ന്നു.
മു​റി​വേ​റ്റ പ​ശു ഏ​റെ അ​വ​ശ​നി​ല​യി​ലാ​യി​ട്ടും അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലും കു​ള​ത്തൂ​പ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യു​ടെ​യോ സ​മീ​പ​ത്തു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​എ​ല്‍​ഡി ഫാം ​ഡോ​ക്ട​റു​ടെ സേ​വ​ന​മോ ല​ഭി​ക്കാ​ത്ത​ത് ക്ഷീ​ര​ക​ര്‍​ക​ര്‍​ക്കി​ട​യി​ലും നാ​ട്ടു​കാ​ര്‍​ക്കി​ട​യി​ലും ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ കാ​ലി​ത്തീ​റ്റ പോ​ലും ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മൃ​ഗാ​ശു​പ​ത്രി​യു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.