നീ​ണ്ട​ക​ര ഹാ​ര്‍​ബ​റിൽ കൊ​ക്കു​ക​ള്‍ മ​യ​ങ്ങി വീ​ഴു​ന്നു
Wednesday, April 1, 2020 10:14 PM IST
ച​വ​റ: നീ​ണ്ട​ക​ര ഹാ​ര്‍​ബ​ര്‍ ഗേ​റ്റി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ അ​ധി​വ​സി​ക്കു​ന്ന കൊ​ക്കു​ക​ള്‍ മ​യ​ങ്ങി വീ​ഴു​ന്നു. സം​ഭ​വം അ​ന്വേ​ഷി​ക്കാ​നാ​യി ജി​ല്ലാ വെ​റ്ററി​ന​റി ഡോ​ക്ട​ർ കെ ​കെ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​നാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ര​ണ്ടാം ദി​വ​സം മു​ത​ലാ​ണ് ഇ​വ മ​യ​ങ്ങി വീ​ഴു​ന്ന​ത്. ആ​ദ്യം പ​ക്ഷി​പ്പ​നി​യാ​ണോ എ​ന്ന് സം​ശ​യി​ച്ചെങ്കി​ലും ഹാ​ര്‍​ബ​റി​ലെ മ​ത്സ്യം ക​ഴി​ച്ച് മാ​ത്രം വ​ള​രു​ന്ന ഇ​വ​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് മ​ര​ത്തി​ല്‍ നി​ന്ന് കൊ​ക്കു​ക​ള്‍ വീ​ഴു​ന്ന​ത്.​
മ​ത്സ്യം മാ​ത്രം ക​ഴി​ച്ച് വ​ള​രു​ന്ന ഈ ​കൊ​ക്കു​ക​ള്‍ ചോ​റ് പോ​ലു​ള​ള ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്കി​ല്ല എ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.​ കൊ​ക്കു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ തീ​ര​ദേ​ശ പോ​ലീ​സ് ഇ​വ​യ്ക്ക് മ​റ്റ് ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ക​ഴി​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല.
വീ​ഴു​ന്ന കൊ​ക്കു​ക​ളെ ഹാ​ര്‍​ബ​റി​ല്‍ അ​ല​യു​ന്ന തെ​രു​വ് നാ​യ്ക്ക​ള്‍ എ​ടു​ത്ത് കൊ​ണ്ട് പോ​വു​ക​യാ​ണ്.​ ദി​വ​സ​വും പ​ത്തോ​ളം കൊ​ക്കു​ക​ള്‍ മ​യ​ങ്ങി വീ​ഴു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​വ​ക്ക് മ​ത്സ്യം കി​ട്ടി​യി​ല്ലെങ്കി​ല്‍ ഇ​വ​യു​ടെ അ​വ​സ്ഥ ദ​യ​നീ​യ​മാ​കും.
തീ​ര​ദേ​ശപോ​ലീ​സ് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ വെ​റ്ററി​ന​റി ഡോ​ക്ട​ർ ബു​ധ​നാ​ഴ്ച സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ശ​ദ​മാ​യ പ​രി​ശോ​ധന​യ്ക്കാ​യി സാ​മ്പി​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്ന​നാ​ളവും കു​ട​ലും ചു​രു​ങ്ങി ക​ണ്ടെത്തി​യ​തി​നാ​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത​യു​ടെ കു​റ​വാ​ണ​ന്ന​ാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.