ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങൾക്ക് റേ​ഷ​ന്‍ എ​ത്തി​ച്ച് വ​നം വ​കു​പ്പ്
Wednesday, April 1, 2020 10:14 PM IST
ക​ട​യ്ക്ക​ല്‍ : ലോ​ക്ക് ഡൗ​ൺ ആ​യ​തി​നാ​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തും യാ​ത്ര ചെ​യ്യു​ന്ന​തി​നു​മ​ട​ക്കം നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത ആ​ദി​വാ​സി വി​ഭാ​ഗക്ക​ാര്‍​ക്ക് ഊ​രു​ക​ളിൽ ഭ​ക്ഷ്യസാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച് വ​നം വ​കു​പ്പ്.

ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ കൊ​ച്ച​രി​പ്പ, ഇ​ട​പ്പ​ണ തു​ട​ങ്ങി​യ ആ​ദി​വാ​സി ഊ​രു​ക​ളി​ലാ​ണ് വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ച​ത്. ര​ണ്ട് ആ​ദി​വാ​സി ഊ​രു​ക​ളി​ലു​മാ​യു​ള്ള 130 ഓ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നാ​യി രാ​വി​ലെ ത​ന്നെ വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ബി.​ആ​ര്‍ ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ര്‍ ക​ട​യ്ക്ക​ല്‍ സി​വി​ല്‍​സ​പ്ലൈ​സ്‌ ഗോ​ഡൗ​ണി​ല്‍ എ​ത്തി റേ​ഷ​ന്‍ക​ട​യു​ട​മ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഊ​രു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളും ക​യ​റ്റി പ​തി​നൊ​ന്നോ​ടെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്‍ ത്രാ​സ് അ​ട​ക്ക​മു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​രു​ക്കി ലോ​ക്ക് ഡൗ​ൺ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തി ഓ​രോ കു​ടും​ബ​ത്തി​നും അ​ര്‍​ഹ​മാ​യ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

മു​പ്പ​ത് കി​ലോ അ​രി, അ​ഞ്ച് കി​ലോ ഗോ​ത​മ്പ് എ​ന്നി​ങ്ങ​നെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ആ​ദി​വാ​സി ഊ​രു​ക​ളി​ല്‍ നി​ന്നും ഏ​ഴു​കി​ലോ​മീ​റ്റ​ര്‍ ദൂ​രം സ​ഞ്ച​രി​ച്ചാ​ല്‍ മാ​ത്ര​മേ റേ​ഷ​ന്‍ ക​ട​യി​ല്‍ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ക്കു. അ​രി​യും ഗോ​ത​മ്പും ഉ​ള്‍​പ്പെ​ടെ​യു​ള്ള​തി​നാ​ല്‍ പ്രാ​യ​മാ​യ​വ​ര്‍​ക്ക് പോ​യി വാ​ങ്ങി​വ​രാ​ന്‍ ബു​ദ്ധി​മു​ട്ട് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ട്. ഇ​തൊ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ​നം മ​ന്ത്രി കെ ​രാ​ജു​വി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ഊ​രു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​ത്.

വ​രും ദി​വ​സം കൂ​ടു​ത​ല്‍ ഊ​രു​ക​ളി​ല്‍ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള കൂ​ടു​ത​ല്‍ ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ം. ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ ഹ​രി​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​വി​ല്‍​സ​പ്ലൈ​സ്‌ അ​ധി​കൃ​ത​രും സ്ഥ​ല​ത്ത് എ​ത്തി റേ​ഷ​ന്‍ വി​ത​ര​ണം പ​രി​ശോ​ധി​ച്ചി​രു​ന്നു.