കൊ​റോ​ണ കെ​യ​ര്‍ സെന്‍റ​റു​ക​ള്‍ 122 ആ​യി ഉ​യ​ര്‍​ത്തി
Tuesday, March 31, 2020 10:15 PM IST
കൊല്ലം: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 122 കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍ററു​ക​ളി​ലാ​യി ഒ​റ്റ​യ്ക്ക് ക​ഴി​യു​ന്ന​തി​ന് കി​ട​ക്ക സൗ​ക​ര്യ​മു​ള്ള 3,351 മു​റി​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മു​റി​ക​ളും പൂ​ര്‍​ണ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ 11 സെ​ന്‍റ​റു​ക​ളി​ലാ​യി 179 പേ​ര്‍ മാ​ത്ര​മേ ഐ​സൊ​ലേ​ഷ​നി​ല്‍ ഉ​ള്ളൂ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ജി​ല്ല​ക​ളി​ല്‍ നി​ന്നും എ​ത്തു​ന്ന​വ​രെ​യാ​ണ് കൊ​റോ​ണ കെ​യ​ര്‍ സെന്‍റ​റു​ക​ളി​ല്‍ നേ​രി​ട്ട് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഇ​വ​ര്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണം. ആ​രോ​ഗ്യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സം​യു​ക്ത​മാ​യി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇ​നി 3,173 റൂ​മു​ക​ള്‍ ഒ​ഴി​വു​ണ്ട്. രോ​ഗ​പ​രി​ച​ര​ണം, ഭ​ക്ഷ​ണം, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കു​റ്റ​മ​റ്റ രീ​തി​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.