സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ട് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എം​പി
Tuesday, March 31, 2020 10:14 PM IST
കൊ​ല്ലം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന യു​വ​സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ ക്വാ​റ​ണ്ട​യി​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പാ​ലി​യേ​റ്റീ​വ് ചി​കി​ത്സ​യി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്കും, നി​രാ​ശ്ര​യ​രാ​യ സാ​ധാ​ര​ണ കു​ടും​ബ​ങ്ങ​ള്‍​ക്കും ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ല്‍​കി വ​രി​ക​യാ​യി​രു​ന്നു. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍ ആ​രം​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ല്ലാ ത​ര​ത്തി​ലു​ള​ള സൗ​ജ​ന്യ ഭ​ക്ഷ​ണ​വി​ത​ര​ണ​വും നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.
20 രൂ​പ ന​ല്‍​കി ക​മ്മ്യൂ​ണി​റ്റി കി​ച്ച​നി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ട​ത്ത് സൗ​ജ​ന്യ​മാ​യി സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​ത് നീ​തീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളെ​ല്ലാം മ​റ​ന്ന് മാ​തൃ​കാ​പ​ര​മാ​യ സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട യു​വ​ജ​ന​പ്ര​വ​ര്‍​ത്ത​ക​രെ അം​ഗീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.