വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന 11 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, March 31, 2020 10:14 PM IST
ച​വ​റ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് പൊ​തു​വി​പ​ണി​യി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​യും ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്ക്കും ത​ട​യു​ന്ന​തി​നാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. പ​ന്മ​ന, തേ​വ​ല​ക്ക​ര, കൊ​ട്ടു​കാ​ട്, ച​വ​റ, പു​ത്ത​ൻ​ച​ന്ത, കു​ന്നേ​ൽ മു​ക്ക്, തൊ​ഴി​ലാ​ളി​മു​ക്ക് , ക​ട​പ്പാ​യി​ൽ ജം​ഗ്ഷ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ മൊ​ത്ത ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി .
വി​ല വ​ർ​ധ​ന​ ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സി​ൽ 11 ക​ട​ക​ൾ​ക്കെ​തി​രെ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. അ​മി​ത വി​ല ഈ​ടാ​ക്കു​ക​യും ക്ര​മ​ക്കേ​ടു​ക​ൾ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ.​ബി ജ​യ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു . താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്യാം​സു​ന്ദ​ർ കെ ​പി , സാ​ജു മു​ര​ളി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു .