നി​രോ​ധ​നം ലം​ഘി​ച്ച് ജ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക്; നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് പോ​ലീ​സ്
Tuesday, March 31, 2020 10:14 PM IST
കൊല്ലം: ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലി​രി​ക്കെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളി​ലും അ​ല്ലാ​തെ​യു​മാ​യി പു​റ​ത്തി​റ​ങ്ങി അ​നാ​വ​ശ്യ​മാ​യി സ​ഞ്ച​രി​ച്ച​വ​ർ​ക്കെ​തി​രെ കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.​ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ടു​ത​ൽ പേ​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്.​
നി​രോ​ധ​നം ലം​ഘി​ച്ച​തി​ന് 281 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് 283 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 234 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ കേ​സു​ക​ൾ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ൽ ഇ​ന്നലെയാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കൊ​ല്ലം സ​ബ് ഡി​വി​ഷ​നി​ൽ 114 കേ​സു​ക​ളും ചാ​ത്ത​ന്നൂ​ർ സ​ബ് ഡി​വി​ഷ​നി​ൽ 83 കേ​സു​ക​ളും ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് ഡി​വി​ഷ​നി​ൽ 84 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പി​ക്ക​റ്റ് ഡ്യൂ​ട്ടി​യി​ലും പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക​ളി​ലു​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ട ി ടെ​ന്‍റു​ക​ൾ നി​ർ​മി​ക്കു​ക​യും കു​ട​ക​ളും മ​റ്റ് പ്ര​തി​രോ​ധ സം​വി​ധാ​ന സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.​ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​യി തു​ട​രു​ന്നു.​ അ​തി​ഥി തെ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും മേ​ൽ​നോ​ട്ട​ത്തി​നാ​യി ഹോം ​ഗാ​ർ​ഡു​ക​ളെ നി​യ​മി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ല​ഘു​ലേ​ഘ​ക​ൾ ന​ൽ​കു​ക​യും ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തു​ക​യും പോ​ലീ​സ് സ്റേ​റ​ഷ​നു​ക​ളി​ൽ നി​ന്നും ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.​ ബാ​ങ്കു​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടായ ​തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്കാ​യി ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യ​വും ക്യൂ ​സി​സ്റ്റ​വും ന​ട​പ്പി​ലാ​ക്കു​ക​യും നി​യ​ന്ത്ര​ണ​ത്തി​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മിച്ചു.
​അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന തു​ട​രു​ന്നു. അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ ക​ർ​ശ​ന​മാ​യും സ​ത്യ​വാ​ങ്മൂ​ല​മോ തി​രി​ച്ച​റി​യ​ൽ രേ​ഖ​യോ ഓ​ണ്‍​ലൈ​ൻ പാ​സോ കൈ​വ​ശം ക​രു​തേ​ണ്ടതാ​ണെ​ന്നും അ​ല്ലാ​ത്തപ​ക്ഷം അ​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​ അ​റി​യി​ച്ചു.