രോ​ഗി​ക്കൊ​പ്പം യാ​ത്ര ചെ​യ്ത​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, March 31, 2020 10:14 PM IST
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ്രാ​ക്കു​ളം സ്വ​ദേ​ശി​യ്ക്കൊ​പ്പം യാ​ത്ര ചെ​യ്ത പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്..​ക​ഴി​ഞ്ഞ 18-ന് ​എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലാ​ണ് പ്രാ​ക്കു​ളം സ്വ​ദേ​ശി​യും പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളും ദു​ബാ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്.​ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ധി​ക്ക​രി​ച്ച് ക​റ​ങ്ങി ന​ട​ന്ന​തി​ന് കേ​സ്സി​ൽ​പ്പെ​ട്ട പു​തി​യ പാ​ലം സ്വ​ദേ​ശി, ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന മീ​ന​മ്പ​ലം സ്വ​ദേ​ശി എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗറ്റീ​വ്. ഇ​തേ വി​മാ​ന​ത്തി​ലെ​ത്തി​യ ക​രി​മ്പാ​ലൂ​ർ സ്വ​ദേ​ശി​നി​യു​ടെ ഫ​ലം നേ​ര​ത്തെ കി​ട്ടി​യി​രു​ന്നു.​ അ​തും നെ​ഗ​റ്റീ​വാ​യി​രു​ന്നു.
മൂ​ന്ന് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ പാ​രി​പ്പ​ള്ളി​യി​ലും പ​രി​സ​ര​ത്തു​മു​ണ്ടാ​യി​രു​ന്ന ഭീ​തി​യും ആ​ശ​ങ്ക​യും ഒ​രു പ​രി​ധി​യോ​ളം ഒ​ഴി​വാ​യ ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ 263 പേ​രു​ണ്ടെ​ന്ന് പാ​രി​പ്പ​ള്ളി പി​എ​ച്ച്​സി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​രേ​ഷ്‌​കു​മാ​ർ അ​റി​യി​ച്ചു.