ജ​നം ന​ഗ​ര​ത്തി​ലി​റ​ങ്ങി; പോലീസ് വലഞ്ഞു
Monday, March 30, 2020 10:18 PM IST
പു​ന​ലൂ​ർ: ലോ​ക് ഡൗ​ൺ ലം​ഘി​ച്ച് ജ​നം ന​ഗ​ര​ത്തി​ലി​റ​ങ്ങി. ​പോ​ലീ​സ് ജ​ന​ത്തെ നി​യ​ന്ത്രി​യ്ക്കാ​ൻ ക​ഴി​യാ​തെ വ​ല​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഒന്പത് മു​ത​ൽ ന​ഗ​ര​ത്തി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു.​
വി​വി​ധ ക്ഷേ​മ പെ​ൻ​ഷ​ൻ വാ​ങ്ങാ​നും ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ​ക്കു മെ​ത്തി​യ​വ​രാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്.​ വാ​ഹ​ന​ങ്ങ​ളും കൂ​ടി നി​ര​ത്തി​ലി​റ​ങ്ങി​യ​തോ​ടെ പോ​ലീ​സും വ​ല​ഞ്ഞു. ഒ​ടു​വി​ൽ വ​ള​രെ പാ​ടു​പെ​ട്ടാ​ണ് ജ​ന​ക്കൂ​ട്ട​ത്തെ പോ​ലീ​സ് നി​യ​ന്ത്രി​ച്ച​ത്.​ ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സ് സം​ഘം ഏ​റെ പാ​ടു​പെ​ട്ട് ഒ​രു വി​ധം നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്തി​യ​ത്. ജ​നം നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് പോ​ലീ​സി​നെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.