ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ താ​ളം തെ​റ്റി;​ ബാ​ങ്കു​ക​ളി​ല്‍ ജ​നം ത​ള്ളി​ക്ക​യ​റി
Monday, March 30, 2020 10:18 PM IST
പ​ത്ത​നാ​പു​രം:​ ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ താ​ളം തെ​റ്റി;​ ബാ​ങ്കു​ക​ളി​ല്‍ ജ​നം ത​ള്ളി​ക്ക​യ​റി.​ ര​ണ്ട് ദി​വ​സ​ത്തെ ബാ​ങ്ക് അ​വ​ധി​യ്ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബാ​ങ്ക് തു​റ​ന്ന​തോ​ടെ ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ളു​ള്‍​പ്പെ​ടെ കൈ​പ്പ​റ്റാ​നാ​യി മി​ക്ക ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലും ഇ​ട​പാ​ടു​കു​രു​ടെ വ​ലി​യ നി​ര​ത​ന്നെ രൂ​പ​പ്പെ​ട്ടി​രു​ന്നു.​ ആ​ദ്യം അ​ഞ്ചു​പേ​രെ മാ​ത്രം ബാ​ങ്കി​നു​ള്ളി​ല്‍ ക​യ​റ്റി​യെ​ങ്കി​ല്‍ ഇ​ട​പാ​ടു​കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ആ​ളു​ക​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ബാ​ങ്കി​നു​ള്ളി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ന്‍ തു​ട​ങ്ങി.

​കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ മു​ട​ക്കം വ​ന്ന ത​വ​ണ​ക​ളു​ള്‍​പ്പെ​ടെ ഈ ​മാ​സം കൊ​ടു​ത്തു​തീ​ര്‍​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. പെ​ന്‍​ഷ​ന്‍ തു​ക സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നും തു​ട​ങ്ങി​യി​രു​ന്നു.​എ​ന്നാ​ല്‍ അ​ധി​ക​മാ​ളു​ക​ളു​ടെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി ക്ഷേ​മ​പെ​ന്‍​ഷ​ന്‍ ബ​ന്ധ​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ലാ​ണ് ആ​ളു​ക​ള്‍ ബാ​ങ്കു​ക​ളി​ല്‍ തി​ക്കി​ത്തി​ര​ക്കി​യ​ത്.​

മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രാ​യ​തി​നാ​ല്‍ ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള ഇ​വ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രും ന​ന്നേ ബു​ദ്ധി​മു​ട്ടി.​ വി​വ​ര​മ​റി​ഞ്ഞ് പ​ത്ത​നാ​പു​രം സി ​ഐ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ച​ത്.