ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി റൂ​റ​ൽ പോ​ലീ​സ്
Sunday, March 29, 2020 10:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് -19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ന്ന​തി​നും അ​വ​ര്‍ പു​റ​ത്തി​റ​ങ്ങി സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പ്ര​ത്യേ​ക ന​ട​പ​ടി​ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യെ മു​ന്‍ നി​ര്‍​ത്തി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. കോ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ സൈ​ബ​ര്‍ സെ​ല്ലി​ല്‍ നി​ന്നും എ​ല്ലാ ദി​വ​സ​വും എ​സ്എം​എ​സ് ന​ല്കി​വ​രു​ന്നു. ഈ ​സ​ന്ദേ​ശ​ത്തി​ല്‍ വീ​ടു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ഇ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​ക​ള്‍ സം​ബ​ന്ധി​ച്ചും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​യി ക​ഴു​കാ​നും അ​തി​ലൂ​ടെ ത​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും സു​ര​ക്ഷി​ത​രാ​കു​ന്ന​തോ​ടൊ​പ്പം ത​ന്‍റെ ചു​റ്റു​പാ​ടും ഉ​ള്ള​വ​രെ കൂ​ടി സു​ര​ക്ഷി​ത​രാ​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന ഓ​രോ​രു​ത്ത​രേ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​തു​മാ​ണ് സ​ന്ദേ​ശം.