കൊ​ല്ല​ത്ത് സ​ർ​വ​മേ​ഖ​ല​യും നി​ശ്ച​ലം
Sunday, March 29, 2020 10:25 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ

കൊ​ല്ലം: ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​റാം ദി​ന​ത്തി​ൽ ജ​നം കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ച്ച​തോ​ടെ ജി​ല്ല​യി​ലെ സ​ർ​വ മേ​ഖ​ല​യും നി​ശ്ച​ല​മാ​യി.

നി​ര​ത്തി​ൽ ഇ​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളു​ടെ​യും കാ​ൽ​ന​ട യാ​ത്രി​ക​രു​ടെ​യും എ​ണ്ണ​ത്തി​ൽ ഇ​ന്ന​ലെ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി.

പോ​ലീ​സ് പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നു. ഞാ​യ​ർ ആ​യി​ട്ടും സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ന്നു. എ​ന്നാ​ൽ എ​ല്ലാ ദി​വ​സ​ത്തെ​യും പോ​ലെ തി​ര​ക്ക് ഉ​ണ്ടാ​യി​ല്ല. പാ​യ്ക്ക​റ്റ് അ​രി ഉ​ൾ​പ്പെ​ടെ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ചി​ല പ​ച്ച​ക്ക​റി​ക​ൾ​ക്കും ക്ഷാ​മം ഉ​ണ്ട്. മ​ത്സ്യ വി​ൽ​പ്പ​ന ന​ട​ക്കു​ന്നി​ല്ല.
ജി​ല്ല​യി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും ക​മ്യൂ​ണി​റ്റി കി​ച്ച​ൺ ആ​രം​ഭി​ച്ചു.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ നി​ല​വി​ൽ ഏ​ഴി​ട​ത്താ​ണ് കി​ച്ച​ൺ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്ന് പു​തു​താ​യി ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ കി​ച്ച​ൺ തു​ട​ങ്ങും. കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും ക്വാ​റ​ന്‍റ​യി​നി​ൽ ഉ​ള്ള​വ​ർ​ക്കും മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി​രി​ക്കും.

അ​തി​നി​ടെ ര​ണ്ട് ദി​വ​സം മു​മ്പ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച പ്രാ​ക്കു​ളം സ്വ​ദേ​ശി​യു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക അ​ധി​കൃ​ത​ർ വി​പു​ല​പ്പെ​ടു​ത്തി.

ഇ​യാ​ളു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ട 101 പേ​രെ ഹൈ ​റി​സ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

സെ​ക്ക​ന്‍റ​റി കോ​ൺ​ടാ​ക്ടി​ലു​ള്ള 46 പേ​രും നീ​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​യാ​ൾ കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റ് പ​രി​സ​ര​ത്ത് നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​യ ഓ​ട്ടോ​റി​ക്ഷ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ്രാ​ക്കു​ളം സ്വ​ദേ​ശി​യെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സ് അ​ഗ്നി​ശ​മ​ന സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി. തൃ​ക്ക​രു​വ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും ഫ​യ​ർ​ഫോ​ഴ്സ് ശു​ചീ​ക​രി​ച്ചു. അ​തേ സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച മൂ​ന്ന് പ്രാ​ക്കു​ളം സ്വ​ദേ​ശി​ക​ളെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ തൃ​ക്ക​രു​വ​യി​ൽ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്. ഇ​വി​ടെ മു​ന്നൂ​റോ​ളം പേ​രാ​ണ് ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പ്രാ​ക്കു​ളം സ്വ​ദേ​ശി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ല​ത്ത് എ​ത്തി​യ ബ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

കൊ​ല്ല​ത്ത് ര​ണ്ടാ​മ​ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ യാ​ത്രാ​വി​വ​രം സം​ബ​ന്ധി​ച്ച റൂ​ട്ട് മാ​പ്പ് അ​ധി​കൃ​ത​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. 22ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം 23ന് ​തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി. അ​തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ കൊ​ല്ലം ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ല്ല എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രെ സം​ബ​ന്ധി​ച്ചി‌​ട​ത്തോ​ളം ആ​ശ്വാ​സം പ​ക​രു​ന്ന കാ​ര്യ​മാ​ണ്.

അ​തേ സ​മ​യം നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഇ​ന്നു മു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും ഇ​നി പോ​ലീ​സ് എ​ത്തും. ഡ്രോ​ൺ മു​ഖാ​ന്തി​ര​മു​ള്ള പ​രി​ശോ​ധ​ന​ക​ളും തു​ട​രും.