ക​ളി​സ്ഥ​ല​ത്തെ ത​ർ​ക്കം വീ​ടാ​ക്ര​മണ​ത്തി​ൽ ക​ലാ​ശി​ച്ചു; ഒ​ന്പ​ത് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, March 25, 2020 10:21 PM IST
ശാ​സ്താം​കോ​ട്ട: വീ​ടു​ക​യ​റി മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ൻ​പ​തം​ഗ സം​ഘ​ത്തെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ശൂ​ര​നാ​ട് വ​ട​ക്ക് ന​ടു​വി​ലേ​മു​റി അം​ബി​കാ ഭ​വ​ന​ത്തി​ൽ ജ്യോ​തി​ഷ് (19)നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും കൈ​യ്ക്കും മൂ​ക്കി​നും മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ ജ്യോ​തി​ഷ് അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ള്ളി​ക്ക​ൽ ചെ​റു​കു​ന്നം പ്ര​മോ​ദ് ഭ​വ​നി​ൽ പ്ര​ദീ​പ്(40), ചെ​റു​കു​ന്നം ശ്രീ​നി​ല​യ​ത്തി​ൽ ദി​ലീ​പ്(36), ചെ​റു​കു​ന്നം ബി​ജു ഭ​വ​നി​ൽ ബി​ജു(44), ചെ​റു​കു​ന്നം മ​ണ​പ്പ​ള്ളി താ​ഴ​തി​ൽ വീ​ട്ടി​ൽ വ​സു മോ​ഹ​ൻ(43), ചെ​റു​കു​ന്നം മ​ന​യ​ത്ത് വീ​ട്ടി​ൽ അ​ഖി​ൽ മ​ധു (21), ശൂ​ര​നാ​ട് വ​ട​ക്ക് ന​ടു​വി​ലേ​മു​റി ജി​തി​ൻ ഭ​വ​നി​ൽ ജി​തി​ൻ(25), പോ​രു​വ​ഴി ചാ​ത്താ​കു​ളം ര​മ​ണി വി​ലാ​സ​ത്തി​ൽ വി​ഷ്ണു (20), ഇ​ട​യ്ക്കാ​ട് ചാ​ത്താ​കു​ള​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ഖി​ൽ​കു​മാ​ർ(20), പോ​രു​വ​ഴി വ​ട​ക്കേ​മു​റി ര​ജി​ൻ ഭ​വ​നി​ൽ ര​ജി​ൻ(20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​യി​രു​ന്നു ജ്യോ​തി​ഷി​ന്‍റെ ആ​ന​യ​ടി പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽ ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് വി​വ​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ:
ആ​ക്ര​മ​ണ​ത്തി​ന്‍റെ ത​ലേ ദി​വ​സം പ​ള്ളി​ക്ക​ലി​ലെ ഒ​രു ഗ്രൗ​ണ്ടി​ൽ കു​ട്ടി​ക​ൾ ക​ളി​ച​ക്കു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ കൊ​റോ​ണ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ളി​ക്കു​ന്ന​തി​നെ അ​ഞ്ചാം പ്ര​തി​യാ​യ അ​ഖി​ലി​ന്‍റെ പി​താ​വ് മ​ധു ചോ​ദ്യം ചെ​യ്ത​ത് ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.
ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ജ്യോ​തി​ഷി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള തോ​ടി​ന്‍റെ മ​റു​ക​ര​യി​ലാ​ണ് കു​ട്ടി​ക​ൾ ക​ളി​ച്ച ഗ്രൗ​ണ്ട്. ഇ​തി​നാ​ൽ പ്ര​ശ്ന​ത്തി​ൽ ജ്യോ​തി​ഷും ഇ​ട​പെ​ട്ടു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്താ​ൽ പ്ര​തി​ക​ൾ ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രാ​ത്രി​യി​ൽ പ്ര​തി​ക​ൾ ജ്യോ​തി​ഷി​ന്‍റെ വാ​ട​ക വീ​ട് ത​ല്ലി​ത​ക​ർ​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
വീ​ടി​നു​ള്ളി​ൽ അ​വ​ശ​രാ​യി കി​ട​ന്ന ജ്യോ​തി​ഷി​നെ​യും മാ​താ​വി​നെ​യും ശൂ​ര​നാ​ട് പോ​ലീ​സെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ രാ​ത്രി ത​ന്നെ പോ​ലീ​സ് പി​ടി. സി​ഐ ഫി​റോ​സ്, എ​സ്ഐ ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.