താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ൽ തി​ങ്ങി​നി​റ​ഞ്ഞ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍
Wednesday, March 25, 2020 10:21 PM IST
പ​ത്ത​നാ​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​നം ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങു​മ്പോ​ള്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​ങ്ങു​ന്ന ഇ​ട​ങ്ങ​ളി​ല്‍ സ്ഥി​തി വ്യ​ത്യ​സ്തം.
താ​ല്‍​കാ​ലി​ക ഷെ​ഡു​ക​ളി​ല്‍ തി​ങ്ങി നി​റ​ഞ്ഞാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ക​ഴി​യു​ന്ന​ത്. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ ഒ​ന്നും ത​ന്നെ ഇ​വി​ടെ​യി​ല്ല. പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള​ള താ​ല്‍​കാ​ലി​ക ഷെ​ഡി​ല്‍ ഇ​രു​ന്നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ര്‍​മ്മി​ക്കു​ന്ന ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മ്മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ര്‍. നി​ല​വി​ല്‍ നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ കൂ​ട്ട​മാ​യാ​ണ് ഇ​വ​ര്‍ ക​ഴി​യു​ന്ന​ത്. മ​നു​ഷ്യ​ര്‍ ത​മ്മി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ട​ങ്കി​ലും ചെ​റി​യ ഷെ​ഡി​ല്‍ ശ്വാ​സം വി​ടാ​ന്‍ പോ​ലു​മു​ള​ള സൗ​ക​ര്യ​മി​ല്ല.
ത​ട്ടു​ക​ളാ​യു​ള​ള കി​ട​ക്ക​ക​ളി​ല്‍ ആ​റും ഏ​ഴും പേ​ര്‍ ഒ​രു​മി​ച്ചാ​ണ് കി​ട​ക്കു​ന്ന​ത്. കൂ​ടാ​തെ കൈ​ക​ഴു​കാ​യു​ള​ള സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തി​യ​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി തൊ​ഴി​ലാ​ളി​ക​ളെ മ​റ്റ് ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പാ​ര്‍​പ്പി​ച്ച് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.