നി​ല​പാ​ടും നി​യ​ന്ത്ര​ണ​വും ക​ടു​പ്പി​ച്ച് പോ​ലീ​സ്
Wednesday, March 25, 2020 10:21 PM IST
അ​ഞ്ച​ല്‍: കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ൺ ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ള്‍ നി​യ​ന്ത്ര​ണ​വും നി​ല​പാ​ടും ക​ടു​പ്പി​ചി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. രാ​വി​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തി​യ നി​ര​വ​ധി​യാ​ളു​ക​ളെ തി​രി​ച്ചു​വി​ടു​ക​യും ചി​ല​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ഞ്ച​ല്‍ അ​ട​ക്ക​മു​ള്ള കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ രാ​വി​ലെ ജ​നം ലോ​ക്ക് ഡൗ​ൺ അ​വ​ഗ​ണി​ച്ചു കൂ​ട്ട​മാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന്‍ കാ​ഴ്ച​യാ​ണ് കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്.
എ​ന്നാ​ല്‍ ഇ​തെ​ല്ലം അ​വ​ഗ​ണി​ച്ചു ജ​ന​ങ്ങ​ള്‍ കൂ​ട്ട​മാ​യി വീ​ണ്ടും ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​താ​ണ് പോ​ലീ​സ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. പ​ല​രും എ​ത്തു​ന്ന​ത് ലോ​ക്ക്ഡൗ​ൺ കാ​ണാ​ന്‍ ആ​ണ് എ​ന്ന​താ​ണ് വാ​സ്ത​വം. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ അ​ല്ലാ​തെ മ​റ്റൊ​രു സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല.
അ​തി​നി​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​യാ​ല്‍ വാ​ഹ​ന​വു​മാ​യി അ​ഞ്ച​ലി​ല്‍ എ​ത്തി. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പി​നെ തു​ട​ര്‍​ന്ന്‍ ഇ​യാ​ളെ അ​ഞ്ച​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
നി​യ​മം ലം​ഘി​ച്ചു പു​റ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഞ്ച​ല്‍, കു​ള​ത്തു​പ്പു​ഴ ക​ട​യ്ക്ക​ല്‍, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് മേ​ഖ​ല​ക​ളി​ല്‍ നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്.
അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ആ​ര്യ​ങ്കാ​വി​ന​ടു​ത്ത് കോ​ട്ട​വാ​സ​ലി​ല്‍ കേ​ര​ള പോ​ലീ​സും ത​മി​ഴ​നാ​ട് പോ​ലീ​സും അ​തി​ര്‍​ത്തി അ​ട​ച്ചു​കൊ​ണ്ട്‌ വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​ഞ്ഞി​ട്ടു​ണ്ട്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്.