ട്രെയിനിലെത്തിയവരെ ചാ​ത്ത​ന്നൂ​രിലെ ആ​ശു​പ​ത്രി​യി​ൽ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡിൽ പ്രവേശിപ്പിച്ചു
Wednesday, March 25, 2020 10:21 PM IST
ചാ​ത്ത​ന്നൂ​ർ: ആ​രോ​ഗ്യ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത ചാ​ത്ത​ന്നൂ​രി​ലെ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡ് ആ​രം​ഭി​ച്ചു. അ​ന്യ​സം​സ്ഥാ​ന​ക്കാ​രാ​യ 29 പേ​രെ​യാ​ണ് ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.​ആ​ർ​ക്കും കൊ​വി​ഡ്- 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ചാ​ത്ത​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.
ഉ​ത്ത​ർ​പ്ര​ദേ​ശ്, ബീ​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ചാ​ത്ത​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​വ​ർ റെ​യി​ൽ​വേ​യി​ലെ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ടി​ക്ക​ൽ, ക്ലീ​നിം​ഗ് വി​ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. മും​ബൈ​യി​ൽ നി​ന്നും കൊ​ച്ചു​വേ​ളി​യി​ലേ​യ്ക്കു​ള്ള ട്രെ​യി​നി​ൽ കൊ​ല്ല​ത്തെ​ത്തി​യ​താ​ണ്. ട്രെ​യി​ൻ കൊ​ല്ല​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ ഏ​റ്റെ​ടു​ത്ത് ആം​ബു​ല​ൻ​സി​ൽ ചാ​ത്ത​ന്നൂ​രി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും മും​ബൈ​യി​ൽ നി​ന്നെ​ത്തി​യ​തി​നാ​ലാ​ണ് ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 28 ദി​വ​സം ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ഫ്ലാ​ഷ് തെ​ർ​മോ മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​നാ​വ​ശ്യ യാ​ത്ര​ക്കാ​രെ തി​രി​ച്ച​യ്ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​രേ​ഷ് പ​റ​ഞ്ഞു. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 204 പേ​ർ ഗൃ​ഹ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ആ​റ് പേ​ർ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡി​ലു​മാ​ണ്. ഇ​തി​ൽ നാ​ലു​പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി. നാ​ലു​പേ​രും നെ​ഗ​റ്റീ​വാ​ണ്.
ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തി​യ ത​ദ്ദേ​ശ​വാ​സി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ കി​ണ​ർ നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ 135 പേ​രാ​ണ് ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. ത​ദ്ദേ​ശ​വാ​സി​ക​ളാ​യ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​മെ​ന്നും ഇ​വ​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ദി​പു അ​റി​യി​ച്ചു.