ലോ​ക്ക് ​ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച​തി​ന് 66 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, March 24, 2020 10:16 PM IST
കൊ​ല്ലം: കൊ​വി​ഡ് -19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക് ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്ത​തി​ന് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 66 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
കൂ​ടു​ത​ൽ ആ​ൾ​ക്കാ​രെ പ​ങ്കെ​ടു​പ്പി​ച്ച് മ​ത്സ്യ​ലേ​ലം ന​ട​ത്ത​രു​തെ​ന്ന ഉ​ത്ത​ര​വി​ന് വി​പ​രീ​ത​മാ​യി കു​ട്ടം കൂ​ടി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ മ​ത്സ്യ​ലേ​ലം ന​ട​ത്തി​യ​തി​ന് അ​ന്പ​തോ​ളം പേ​ർ​ക്കെ​തി​രെ​യും നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ 100 പേ​ർ​ക്കെ​തി​രെ​യും അ​ഴീ​ക്ക​ൽ ലേ​ല​ഹാ​ളി​ൽ മ​ത്സ്യ​ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 400 പേ​ർ​ക്കെ​തി​രെ​യും അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ന്‍റെ ക​വാ​ട​ത്തി​ൽ നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് കൂ​ട്ടം കൂ​ടി​യ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 400 പേ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.
നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ നൂ​റോ​ളം ബോ​ട്ട്, വ​ള്ളം ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ആ​ൾ​ക്കാ​രെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ൽ​ക​രു​ത് എ​ന്ന നി​ർ​ദേ​ശം നി​ല​വി​ലി​രി​ക്കെ ആ​യ​തി​ന് വി​പ​രീ​ത​മാ​യി ഏ​ക​ദേ​ശം എ​ഴു​പ​ത്തി​യ​ഞ്ചോ​ളം പേ​രെ ഹോ​ട്ട​ലി​ലി​രു​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​തി​ന് കാ​വ​നാ​ട് ശ്രീ​ഭ​ദ്രാ ഹോ​ട്ട​ൽ ഉ​ട​മ വി​ജ​യ​ൻ പി​ള്ള​ക്കെ​തി​രെ​യും വി​ദേ​ശ​ത്ത് നി​ന്നും നാ​ട്ടി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി​ക്കെ​തി​രെ​യും (ശ​ര​ണ്‍ എ​സ് നാ​യ​ർ) മ​ദ്രാ​സി​ൽ നി​ന്നെ​ത്തി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ച​തി​ന് ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ഖി​ലി​നെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
കൂ​ടാ​തെ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ട്ടം കൂ​ടി​യ​തി​നും യാ​ത്ര ചെ​യ്ത​തി​നു​മാ​യി വി​വി​ധ പോ​ലീ​സ് സ്റേ​റ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നി​യ​മ​വി​രു​ദ്ധ​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ളെ ക​യ​റ്റി​യ​തി​ന് 15 കേ​സു​ക​ളും കാ​റി​ൽ സ​ഞ്ച​രി​ച്ച​തി​ന് ആ​റ് കേ​സു​ക​ളും പൊ​തു​സ്ഥ​ല​ത്ത് കൂ​ട്ടം കൂ​ടി​യ​തി​ന് ര​ണ്ട് കേ​സു​ക​ള ുമാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
കോ​വി​ഡ് -19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​ർ​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ റ്റി ​അ​റി​യി​ച്ചു.