ആ​ദി​ച്ച​ന​ല്ലൂ​രി​ൽ അ​ടി​യ​ന്തി​ര​യോ​ഗം
Tuesday, March 24, 2020 10:16 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​യ​ന്തി​ര​യോ​ഗം ചേ​ർ​ന്നു. കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ സാ​ഹ​ച​ര്യം യോ​ഗം ച​ർ​ച്ച​ചെ​യ്തു. സാ​മൂ​ഹ്യ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ൾ അ​ട​ച്ചി​ടും. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ തൊ​ഴി​ലു​ട​മ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബി​ജു സി​നാ​യ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ചാ​ത്ത​ന്നൂ​ർ ഗ്രേ​ഡ് എ​സ്ഐ സു​രേ​ഷ്ബാ​ബു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​വീ​ണാ​രാ​ജ്, കൊ​ട്ടി​യം ഗ്രേ​ഡ് എ​സ്ഐ ശ​ശാ​ങ്ക​ൻ ആ​ചാ​രി, ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജി.​രാ​ജി, ത​ഴു​ത്ത​ല വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​ഷാ​ജ​ഹാ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.