ആ​ക്രി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് കെ​എ​സ്എം​എ
Monday, March 23, 2020 10:21 PM IST
ച​വ​റ: കൊ​റേ​ണാ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ക്രി​ക്ക​ട​ക​ള്‍ ഇ​ന്നു മു​ത ൽ ​അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്‌​ക്രാ​പ്പ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​ഷ​ന്‍ (കെ​എ​സ്എം​എ).​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കി​ലെ എ​ല്ലാ ആ​ക്രി​ക്ക​ട​ക​ളും അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് കൊ​ട്ടു​കാ​ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​രി രാ​ജേ​ഷ് പ​ട്ടേ​ശ​രി ട്ര​ഷ​റ​ർ എ.​സ​ജീ​ർ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.
ആ​ക്രി ശേ​ഖ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ആ​ക്രി​ക​ള്‍ പ​ല സ്ഥ​ല​ത്ത് നി​ന്നു​മാ​ണ് ശേ​ഖ​രി​ച്ച് ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. അ​ത് ചി​ല​പ്പോ​ള്‍ രോ​ഗ വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ള​ള​തി​നാ​ല്‍ താ​ത്കാ​ലി​ക​മാ​യി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ​യാ​ണ് ക​ട​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്. ശേ​ഖ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി റോ​ഡു​ക​ളി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് എ​ടു​ക്ക​ണ്ട എ​ന്ന നി​ര്‍​ദേ​ശ​വും ന​ല്‍​കി. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

സ്ഥി​തി​വി​വ​ര​ക​ണ​ക്കു​ക​ള്‍

കൊല്ലം: ജി​ല്ല​യി​ല്‍ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ല്‍ 11,185 പേ​രും ആ​ശു​പ​ത്രി​യി​ല്‍ മൂ​ന്നു പേ​രും ഉ​ണ്ട്. 420 സാ​മ്പി​ളു​ക​ള്‍ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച​തി​ല്‍ 63 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. 357 പേ​രു​ടെ റി​സ​ല്‍​ട്ട് വ​ന്ന​തി​ല്‍ എ​ല്ലാം നെ​ഗ​റ്റീ​വ് ആ​ണ്. അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ഡിഎം ഒ ഡോ. ​വി. വി. ​ഷേ​ര്‍​ലി വ്യ​ക്ത​മാ​ക്കി.