ക്ഷീ​രമേ​ഖ​ല​യി​ൽ അം​ഗീ​കാ​രം നേ​ടി തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Thursday, February 27, 2020 11:59 PM IST
പു​ന​ലൂ​ർ: ക്ഷീ​ര മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് തു​ക ചി​ല വ​ഴി​ച്ച തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​രം തെ​ന്മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് ക്ഷീ​ര​മേ​ഖ​ല​യ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2019-2020സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 250 ക​റ​വ പ​ശു​ക്ക​ൾ​ക്ക് 20ല​ക്ഷം രൂ​പ​യു​ടെ കാ​ലി തീ​റ്റ, എ​സ് സി, എ​സ്ടി, ​ജ​ന​റ​ൽ, വി​ഭാ​ഗ​ത്തി​ന് 40 പ​ശുക്ക​ൾ​ക്ക് 13ല​ക്ഷ​വും, പാ​ലി​ന് സ​ബ്സി​ഡി, കൂ​ടാ​തെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ കാ​ലി​ത്തൊ​ഴു​ത്ത്‌, തു​ട​ങ്ങി തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ പാ​ലു​ല്പാ​ദ​ന​ത്തിന്‍റെ കാ​ര്യ​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൽ തു​ട​ങ്ങി​യ​വ ന​ട​ത്തി​യ​തി​നാ​ണ് അം​ഗീ​കാ​രം.
തി​രു​വ​ന​ന്ത​പു​രം ക​ന​ക​ക്കു​ന്ന് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന സം​സ്ഥാ​ന ക്ഷീ​ര സം​ഗ​മ​ത്തി​ൽ തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വേ​ണ്ടി മ​ന്ത്രി കെ. ​രാ​ജു​വി​ൽ നി​ന്ന് തെ​ന്മ​ല ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ർ. ലൈ​ല​ജ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ. ഗോ​പി​നാ​ഥ​പി​ള്ള, എ. ​ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു അ​ധ്യ ക്ഷ​നാ​യി. മ​ന്ത്രി എ. സി.​മൊ​യ്തീ​ൻ സം​ഗ​മം ഉ​ത്ഘാ​ട​നം ചെ​യ്തു. വി.എ​സ്‌.​സു​നി​ൽ​കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.