മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്
Thursday, February 27, 2020 11:59 PM IST
ആ​ര്യ​ങ്കാ​വ് : മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. ആ​ര്യ​ങ്കാ​വ് വെ​ഞ്ച്വ​ര്‍ സ​ജി സ​ദ​ന​ത്തി​ല്‍ ബി​ജി എ​ന്ന​യാ​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള കൃ​ഷി​യി​ട​ത്തി​ല്‍ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ള്ള​ന്‍​പ​ന്നി ആ​ക്ര​മി​ച്ച​ത്. പ​ന്നി​യു​ടെ മു​ള്ള് ത​റ​ച്ചു കൈ​ക​ക്കും ശ​രീ​ര​ത്തി​ലും പ​രി​ക്കേ​റ്റ ബി​ജി ഓ​ടു​ന്ന​തി​ടെ വീ​ഴു​ക​യും വാ​രി​യെ​ല്ലി​നു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​യാ​ളെ കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം പു​ന​ലൂ​ര്‍ താ​ലൂ​ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ബി​ജി പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.