കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മർദ്ദനം: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Thursday, February 27, 2020 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ ബ​സി​നു​ള്ളി​ൽ ക​യ​റി മ​ർ​ദ്ദി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തൃ​ക്ക​ണ്ണ​മം​ഗ​ൽ ജോ​സ് ഭ​വ​ൻ വീ​ട്ടി​ൽ ബി​ബി​ൻ ജോ​സ്(23), തി​രു​വ​ന​ന്ത​പു​രം അ​ണ്ടൂ​ർ​ക്കോ​ണം ഇ​ര​ണി​ക്ക​ൽ വീ​ട്ടി​ൽ ടി​ബി​ൻ മാ​ത്യു (34)എ​ന്നി​വ​രാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​യാ​യ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ റെ​ജി (47) നെ​യാ​ണ് ബ​സി​നു​ള്ളി​ൽ ക​യ​റി പ്ര​തി​ക​ൾ മ​ർ​ദ്ദിച്ച​ത്. കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ൽ വ​ച്ച് റെ​ജി ഓ​ടി​ച്ചു​വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് പ്ര​തി​ക​ളു​ടെ കാ​റി​ൽ ഉ​ര​സി എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം.
മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് റെ​ജി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോയി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ടു​നി​ന്ന യാ​ത്ര​ക്കാ​രും മ​റ്റു കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ഫു​ക​ളും ചേ​ർ​ന്നു പ്ര​തി​ക​ളെ ത​ട​ഞ്ഞു​വെ​ച്ച് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ ​രാ​ജീ​വ്, രാ​മ​കൃ​ഷ്ണ​പി​ള്ള, സി​പി​ഒ ഹോ​ച്ചി​മി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്