നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ ധ​ർ​ണ ന​ട​ത്തി
Thursday, February 27, 2020 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​മി​ത നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ കോ​ൺ​ഗ്ര​സ്‌ കോ​ട്ടാ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്ര​ത്വ​ത്തി​ൽ മൈ​ലം വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. കോ​ട്ടാ​ത്ത​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി മ​ല​യി​ല​ഴി​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​കു​മാ​ർ ധ​ർ​ണ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന് ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ​ക്ക് അ​മി​ത ഫീ​സ് ചു​മ​ത്തി സാ​ധാ​ര​ണ​കാ​ര​നെ കൊ​ള്ള​യ​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നേ​താ​ക്ക​ളാ​യ ഓ.​രാ​ജ​ൻ, മൈ​ലം ഗ​ണേ​ഷ്, മു​ട്ട​മ്പ​ലം ര​ഘു, വി​ജ​യ​ൻ പി​ള്ള, ഇ​ഞ്ച​ക്കാ​ട് ന​ന്ദ​കു​മാ​ർ, ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര, അ​ന്ത​മ​ൺ പ്ര​ഭാ​ക​ര​പി​ള്ള, രാ​മ​കൃ​ഷ്ണ പി​ള്ള, വ​ർ​ഗീ​സ്, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.