ഫെ​ഡ​റ​ല്‍ ബാ​ങ്ക് ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി
Thursday, February 27, 2020 11:59 PM IST
കൊ​ല്ലം: ന​വീ​ക​രി​ച്ച ഫെ​ഡ​റ​ല്‍ ബാ​ങ്ക് പാ​രി​പ്പ​ള​ളി ശാ​ഖ അ​മൃ​ത ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്കൂ​ളി​നു സ​മീ​പ​ത്തെ ല​ക്കി ആ​ര്‍​ക്കേ​ഡി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി​യ ശാ​ഖ​യു​ടെ പ്ര​വ​ര്‍​ത്ത​നം ജി​ല്ലാ ക​ള​ക്ട​ര്‍ അ​ബ്ദു​ല്‍ നാ​സ​ര്‍ ബി ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ.​ടി.​എം കൗ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ക​ല്ലു​വാ​തു​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു.​കെ. നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​ല അ​ശോ​ക​ദാ​സ് സേ​ഫ് ഡെ​പോ​സി​റ്റ് ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫെ​ഡ​റ​ല്‍ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം സോ​ണ​ല്‍ ഹെ​ഡു​മാ​യ കൂ​ര്യാ​ക്കോ​സ് കോ​ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​റ്റി​ങ്ങ​ല്‍ റീ​ജ​ന​ല്‍ മേധാവി ഷി​ബു തോ​മ​സ്, പാ​രി​പ്പ​ള്ളി ശാ​ഖാ മാ​നേ​ജർ എ​ബി എ​സ്.​എ, ഉ​പ​ഭോ​ക്താ​ക്ക​ള്‍, മ​റ്റു ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.