കൊ​ട്ടും പാ​ട്ടു​മാ​യി പ​ഠ​നോ​ത്സ​വം ആ​ഘോ​ഷ​മാ​ക്കി കു​രു​ന്നു​ക​ള്‍
Thursday, February 27, 2020 11:27 PM IST
കൊല്ലം: പൂ​ക്ക​ളാ​യും പൂ​മ്പാ​റ്റ​ക​ളാ​യും നി​ര​ത്തി​ല്‍ വ​ര്‍​ണ്ണ​ങ്ങ​ള്‍ വി​ത​റി കു​രു​ന്നു​ക​ള്‍. വ​ള്ളി​ക്കീ​ഴ് ഗ​വ​ണ്‍​മെ​ന്റ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ പ​ഠ​നോ​ത്സ​വ​മാ​ണ് കൗ​തു​ക​മൊ​രു​ക്കി​യ​ത്. അ​ക്ഷ​ര​വും ആ​ശ​യ​വും തി​രി​ച്ച​റി​വും കോ​ര്‍​ത്തി​ണ​ക്കി​യ പ​ഠ​നോ​ത്സ​വം മി​ക​വി​ന്റെ പാ​ത​യി​ലേ​ക്ക് കു​തി​ക്കു​ന്ന പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യു​ടെ പ്ര​ദ​ര്‍​ശ​ന വേ​ദി​യാ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ള്‍ ത​ന്നെ ഉ​ദ്ഘാ​ട​ക​രും അ​വ​താ​ര​ക​രു​മാ​യ പ​ഠ​നോ​ത്സ​വ വേ​ദി​യി​ല്‍ ചൂ​ഷ​ണ​ങ്ങ​ള്‍​ക്കി​ര​യാ​യി നീ​റു​ന്ന പെ​ണ്മ​ന​സി​ന്റെ നേ​ര്‍​കാ​ഴ്ച​യാ​യി സൂ​ര്യ​കാ​ന്തി എ​ന്ന ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​രം. ലോ​കം നേ​രി​ടു​ന്ന മാ​ര​ക വി​പ​ത്തു​ക​ളാ​യ കൊ​റോ​ണ​യും നി​പ്പ​യും കു​രു​ന്നു​ക​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ക​ഥ പ​റ​ഞ്ഞ് രം​ഗാ​വി​ഷ്‌​ക്കാ​രം ന​ട​ത്തി.

ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍​ഷം കു​രു​ന്നു​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കി​യ അ​റി​വു​ക​ള്‍ ക​ലാ​സൃ​ഷ്ടി​ക​ളാ​യി പൊ​തു​വേ​ദി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ നി​റ​ഞ്ഞ ക​യ്യ​ടി​യോ​ടെ​യാ​ണ് കാ​ണി​ക​ള്‍ സ്വീ​ക​രി​ച്ച​ത്.

പ​ഠ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭാ​ഷാ ഉ​ത്സ​വം, വി​ളം​ബ​ര ഘോ​ഷ​യാ​ത്ര എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ റെ​നി ആ​ന്റ​ണി, എ​സ് എ​സ് എ ​ജി​ല്ലാ പ്രൊ​ജ​ക്റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി ​രാ​ധാ​കൃ​ഷ്ണ​പി​ള്ള, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി​ന്റു ബാ​ല​ന്‍, ബി ​പി ഒ ​എ.​ജോ​സ​ഫ്, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ മാ​യ, ഹെ​ഡ്മി​സ്ട്ര​സ് ഡി ​മ​ണി​ക​ണ്ഠ​ന്‍​പി​ള്ള പി ​ടി എ ​പ്ര​സി​ഡ​ന്റ് അ​ജി​ത് കു​രീ​പ്പു​ഴ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ വി ​ജി ശ്രീ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.