ക​രാ​റു​കാ​ർ പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്നു
Thursday, February 27, 2020 11:27 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തെ ക​രാ​റു​കാ​ർ മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഓ​ൾ കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ജ​നു​വ​രി 22 മു​ത​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ടെ​ൻ‌​ഡ​ർ ബ​ഹി​ഷ്ക​ര​ണ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്. സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഒ​രു ന​ട​പ​ടി​ക​ളും ഇ​തു​വ​രെ ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ണി​ക​ൾ നി​ർ‌​ത്തി​വ​യ്ക്കു​ന്ന​ത്.
കു​ടി​ശി​ക ബി​ല്ലു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി മാ​റി ന​ൽ​ക​ണ​മെ​ന്ന​താ​ണ് ക​രാ​റു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ബാ​ങ്കു​ക​ൾ ബി​ഡി​എ​സ് ന​ൽ​കു​ന്നി​ല്ല. അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ബി​ല്ലു​ക​ൾ മാ​റി ന​ൽ​കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​ട്ടും ട്ര​ഷ​റി​ക​ളി​ൽ മാ​റി ന​ൽ​കു​ന്നി​ല്ലെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.
മാ​ർ​ച്ച് ഒ​ന്നു​മു​ത​ലു​ള്ള അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​ന്ന് കൊ​ല്ലം ജി​ല്ല​യി​ൽ പ​ത്ത് താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ജി.​ത്രി​ദീ​പ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ബൈ​ജു, സെ​ക്ര​ട്ട​റി എ​സ്.​ദി​ലീ​പ്കു​മാ​ർ, ട്ര​ഷ​റ​ർ ഡി.​ഹ​രി, റ്റി.​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.