യ​ന്ത്ര​വ​ൽ​ക്ക​ര​ണം കാ​ർ​ഷി​ക മേ​ഖ​ല​യെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കും:​ എംഎ​ൽഎ
Thursday, February 27, 2020 11:27 PM IST
കു​ന്നി​ക്കോ​ട്:​താ​ങ്ങാ​നാ​കാ​ത്ത ചി​ല​വു​ക​ൾ മൂ​ലം പ​ര​മ്പ​രാ​ഗ​ത​ ക​ർ​ഷ​ക​ർ പോ​ലും കൃ​ഷി ഉ​പേ​ക്ഷി​ച്ചു പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​തെ​ന്നും ത​ന്മൂ​ലം മ​ൺ​മ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ർ​ഷി​ക മേ​ഖ​ല​യേ​യും, കൃ​ഷി അ​വ​സാ​നി​പ്പി​ച്ചു പോ​കു​ന്ന ക​ർ​ഷ​ക​രേ​യും സം​ര​ക്ഷി​ക്കു​വാ​ൻ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ യ​ന്ത്ര​വ​ൽ​ക്ക​ര​ണ​ത്തി​ന് ക​ഴി​യു​മെ​ന്ന് കെ.​ബി.ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽഎ.

​സ​മ്പൂ​ർ​ണ യ​ന്ത്ര​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ കൃ​ഷി​യു​ടെ ചി​ല​വ് കു​റ​യു​മെ​ന്നും അ​പ്ര​കാ​രം കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ കൃ​ഷി​യി​ൽ പി​ടി​ച്ചു നി​ർ​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പേ യ​ന്ത്ര​വ​ൽ​ക്ക​ര​ണം ന​ട​ത്തി കാ​ർ​ഷി​ക​വി​പ്ല​വം കൊ​ണ്ടു​വ​ന്ന​ത് നാം ​മാ​തൃ​ക​യാ​ക്ക​ണം.​ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് കേ​ര​ള സ​ർ​ക്കാ​ർ വ​ലി​യ തോ​തി​ൽ പി​ന്തു​ണ ന​ൽ​കി വ​രു​ക​യാ​ണ്. ​സ​ബ്സി​ഡി ന​ൽ​കി​യും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ കൃ​ഷി​ഭ​വ​നു​ക​ളി​ലൂ​ടെ ന​ൽ​കി​യും ഗ​വ​ൺ​മെ​ന്‍റ് കാ​ർ​ഷി​ക​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ആ​യ​തെ​ല്ലാം ഉ​പ​യോ​ഗി​ച്ച് കൃ​ഷി നി​ല​നി​ർ​ത്താ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​ക​ണം.

റോ​ട്ട​റി ക്ല​ബ് ഓ​ഫ് കു​ന്നി​ക്കോ​ട് റോ​യ​ൽ​സ് വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശു കി​ട​ന്ന ബം​ഗ്ലാ​വി​ൽ ഏ​ലാ​യി​ൽ ഇ​റ​ക്കി​യ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ച​ട​ങ്ങി​ൽ റോ​ട്ട​റി ക്ലബ് പ്ര​സി​ഡന്‍റ് ബി. ​ഷം​നാ​ദ് അ​ധ്യ​ക്ഷ​നാ​യി.​പ​ത്ത​നാ​പു​രം കാ​ർ​ഷി​ക വി​ക​സ​ന​ബാ​ങ്ക് പ്ര​സി​ഡന്‍റ് ബി ​അ​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥിയായിരുന്നു.

വി​ള​ക്കു​ടി ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ് എം ​അ​ജി​മോ​ഹ​ൻ ആ​ദ്യ​കാ​ല ക​ർ​ഷ​ക​രേ​യും സ്നേ​ഹ​തീ​രം ഡ​യ​റ​ക്ട​ർ സി​സ്‌​റ്റ​ർ റോ​സ്ലി​ൻ, മീ​ര ടീ​ച്ച​ർ എ​ന്നി​വ​രേ​യും ആ​ദ​രി​ച്ചു.​ജോ​ജി വ​ർ​ഗീ​സ് കൈ​ലാ​ത്ത്, സു​രേ​ഷ് ഫി​ലി​പ്പ്, അ​ല​ക്സ് തോ​മ​സ്, തോ​മ​സ് സ​ണ്ണി, ഉ​ദ​യ​ൻ ചൈ​ത്രം, എ. ​ന​ജും, ആ​ർ​ച്ച് ആന്‍റ​ണി, ഡോ. ​അ​നു സാ​മു​വ​ൽ, ഡോ. ​ബൈ​ജു പി ​സാം, പ്രി​ൻ​സ് സ​ണ്ണി, ഗി​രീ​ഷ് ലാ​ൽ, അ​ഡ്വ റി​ജു​ല ഷം​നാ​ദ്, തോ​മ​സ് ആ​ർ. ഫി​ലി​പ്പ്, ജ്യോ​തി​ഷ്കു​മാ​ർ, എ​പിപി​എംവി​എ​ച്ച്എ​സ് എ​സ് വി​ദ്യാ​ർ​ഥി​ക​ൾ തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.