ഇടവിള കൃഷിയില്‍ നേട്ടം കൊയ്ത് കര്‍ഷകര്‍; തരിശുരഹിതമാകാന്‍ ഒരുങ്ങി മാലിഭാഗം
Wednesday, February 26, 2020 11:21 PM IST
കൊ​ല്ലം: തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ഭാ​ഗം പ്ര​ദേ​ശ​ത്തെ ഒ​ട്ടു​മി​ക്ക വീ​ടു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളും അ​തി​രാ​വി​ലെ സ​ജീ​വ​മാ​കും. നാ​ടു​ണ​രു​ന്ന​തി​നു മു​മ്പേ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് ത​ട​മെ​ടു​ക്കാ​നും വ​ള​മി​ടാ​നും ന​ന​യ്ക്കാ​നും അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളി​ല​ട​ക്ക​മു​ള്ള​വ​ര്‍ ഒ​ത്തു​ചേ​രും. ശേ​ഷം കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ന്നു​ത​ന്നെ ന​ല്ല നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍ വാ​ങ്ങാ​നു​ള്ള തി​ര​ക്കു​മാ​ണ്.

ഇ​വി​ടെ വി​വി​ധ സം​ഘ​ങ്ങ​ള്‍ കൂ​ട്ട​മാ​യി ഇ​ട​വി​ള കൃ​ഷി​ക​ള്‍ ചെ​യ്യു​ന്നു. ചീ​ര​യും പാ​വ​ലും പ​ട​വ​ല​വും മു​ള​കും വ​ഴു​ത​ന​യും ചേ​മ്പും ചേ​ന​യും ത​ക്കാ​ളി​യും മു​ത​ല്‍ വി​വി​ധ ഇ​നം വാ​ഴ​ക​ള്‍​വ​രെ ഇ​വി​ടെ പ​ല​യി​ട​ങ്ങ​ളി​ലാ​യി കാ​ര്‍​ഷി​ക സ​മൃ​ദ്ധി ന​ല്‍​കു​ന്നു.

ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ളും മ​റ്റ് അ​നു​ബ​ന്ധ ന​ടീ​ല്‍ വ​സ്തു​ക്ക​ളും കൃ​ഷി​ഭ​വ​നി​ല്‍ നി​ന്ന് ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കാ​ര്‍​ഷി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ വി​ല്പ​ന ന​ട​ത്തി​യ ശേ​ഷം ബാ​ക്കി​യു​ള്ള​വ ച​ന്ത​യി​ല്‍ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തും. പ​ല ക​ര്‍​ഷ​ക​രും ത​ങ്ങ​ളു​ടെ വ​സ്തു​വി​ല്‍ ഒ​രു​തു​ണ്ട് ഭൂ​മി​പോ​ലും പാ​ഴാ​ക്കാ​തെ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ള്‍ കൂ​ടു​ത​ല്‍ വി​ള​വ് ന​ല്‍​കു​ന്നു​ണ്ടെ​ന്നും നാ​ട​ന്‍ പ​ച്ച​ക്ക​റി​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. വാ​ര്‍​ഡി​ലെ പ​ല കൃ​ഷി​യി​ട​ങ്ങ​ളും മാ​തൃ​ക തോ​ട്ട​ങ്ങ​ളാ​ണ്.

തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദ്യ ത​രി​ശു​ര​ഹി​ത​യി​ട​മാ​യി നാ​ലാം വാ​ര്‍​ഡി​നെ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് യേ​ശു​ദാ​സ​ന്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും കൃ​ഷി സാ​ധ്യ​ത​ക​ള്‍ കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.