പ​ട്ടാ​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന് 29ന് ​കൊ​ടി​യേ​റും
Tuesday, February 25, 2020 11:54 PM IST
പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ കും​ഭ​ത്തി​രു​വാ​തി​ര ഉ​ത്സ​വ​ത്തി​ന് 29ന് ​കൊ​ടി​യേ​റും.
രാ​വി​ലെ 11.30ന് ​കൊ​ടി​യേ​റ്റ്, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര, 6.30ന് ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍, 6.40ന് ​കൊ​ടി​യേ​റ്റ് സ​ദ്യ, ഏ​ഴി​ന് പ​റ​യ​ന്‍ തു​ള്ള​ല്‍, 7.30ന് ​ലൈ​റ്റ്സ് ഡാ​ന്‍​സ് ഷോ, 9.30​ന് ഗാ​ന​മേ​ള എ​ന്നി​വ ന​ട​ക്കും.
മാ​ര്‍​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​തി​രു​വാ​തി​ര, ഏ​ഴി​ന് നൃ​ത്ത​വി​സ്മ​യം, 9.30ന് ​മ്യൂ​സി​ക്ക​ല്‍ നൈ​റ്റ്, 12.30ന് ​എ​ഴു​ന്ന​ള്ളി​പ്പ്, സേ​വ എ​ന്നി​വ​യും ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.30ന് ​ഓ​ട്ട​ന്‍ തു​ള്ള​ല്‍, 7.30ന് ​നൃ​ത്ത​രാ​വ്, 9.30ന് ​പ​ട​യ​ണി, മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​ട്ടു​കാ​ഴ്ച്ച, ഏ​ഴി​ന് രം​ഗോ​ത്സ​വം, 7.30ന് ​നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 9.30ന് ​ഗാ​ന​മേ​ള, നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് കെ​ട്ടു​കാ​ഴ്ച്ച, രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍ വാ​സു ഉ​ദ്ഘാ​ട​നം ചെ​യ്യും.
രാ​ത്രി 9.30ന് ​സം​ഗീ​ത​സ​ദ​സ്, അ​ഞ്ചി​ന് രാത്രി 1.30ന് ​പേ​ച്ച്, രാ​ത്രി പ​ത്തി​ന് സീ​ത​ക​ളി, ആ​റി​ന് രാ​ത്രി എ​ട്ടി​ന് നാ​ട​കം, പ​ത്തി​ന് ഗാ​ന​മേ​ള, ഏ​ഴി​ന് രാ​ത്രി ഒ​ന്പ​തി​ന് മേ​ജ​ര്‍​സെ​റ്റ് ക​ഥ​ക​ളി എ​ന്നി​വ​യും ന​ട​ക്കും. ഉ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ക്ഷേ​ത്രോ​പ​ദേ​ശ സ​മി​തി പ്ര​സി​ഡ​ന്‍റ് എം ​ജി ര​ഞ്ജി​ത്ത് ബാ​ബു, സെ​ക്ര​ട്ട​റി ആ​ര്‍ വി​ജ​യ​രാ​ജ​ന്‍ പി​ള്ള, പി ​ലെ​ജു,സി ​രാ​ജ്മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.