ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന്
Tuesday, February 25, 2020 11:54 PM IST
കു​ണ്ട​റ: നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
ഗ്യാ​സ് ഏ​ജ​ൻ​സി ഉ​പ​ഭോ​ക്താ​ക്ക​ളെ ശ​ത്രു​ക്ക​ളാ​യി കാ​ണു​ക​യാ​ണ്. ഗ്യാ​സ് ബു​ക്കു ചെ​യ്തു കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ബു​ക്കിം​ഗ് കാ​ൻ​സ​ലാ​യി എ​ന്ന മെ​സ്‌​സേ​ജ് ല​ഭി​ക്കു​ക പ​തി​വാ​യി​രി​ക്കു​ന്നു. മൂ​ന്നു​വ​ട്ടം കൊ​ണ്ടു ചെ​ന്നി​ട്ടും വാ​ങ്ങാ​തി​രു​ന്ന​തി​നാ​ലാ​ണ് കാ​ൻ​സ​ൽ ചെ​യ്ത​തെ​ന്ന വി​ചി​ത്ര വി​ശ​ദീ​ക​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളെ അ​ന്പ​ര​പ്പി​ക്കു​ന്നു. ഒ​രു വ​ട്ടം പോ​ലും ഗ്യാ​സ് സി​ലി​ണ്ട​ർ വീ​ട്ടി​ൽ എ​ത്തി​ക്കാ​തെ ഏ​ജ​ൻ​സി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ഞ്ചി​ത​രാ​കു​ന്ന​ത്. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്ക​രു​തെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും വി​ത​ര​ണ​ക്കാ​ർ ഓ​രോ വീ​ട്ടി​ൽ നി​ന്നും സൗ​ക​ര്യം പോ​ലെ അ​ധി​ക ചാ​ർ​ജ് ഈ​ടാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഡോ.​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​വി.​മാ​ത്യു, എം.​മ​ണി, ഇ.​ശ​ശി​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, റ്റി.​എ അ​ൽ​ഫോ​ണ്‍​സ്, ഡോ.​എ​സ്. ശി​വ​ദാ​സ​ൻ​പി​ള്ള, വി.​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ, ആ​ന​ന്ദ​ബാ​ബു, വൈ.​ഫി​ലി​പ്പോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.