ഗുണമേന്മയുള്ള ഭക്ഷ്യസാധനങ്ങൾ വിലക്കുറവിൽ ജനങ്ങളിലെത്തിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി
Tuesday, February 25, 2020 11:18 PM IST
കൊ​ട്ടാ​ര​ക്ക​ര: ഗു​ണ​മേ​ൻ​മ​യു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​ല​ക്കു​റ​വി​ൽ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​ഷ്യ​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ. കൊ​ട്ടാ​ര​ക്ക​ര​യി​ൽ പു​തു​താ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സപ്ലൈകോ പീ​പ്പി​ൾ ബ​സാ​റും മെ​ഡി​ക്ക​ൽ സ്റ്റോ​റും ഉ​ദ് ഘാ​ടനം ​ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1986ലെ ​ഉ​പ​ഭോ​ക്തൃനി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി കൂ​ടു​ത​ൽ ജ​നോ​പ​കാ​ര പ്ര​ദ​മാ​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട്. 100 ക​ണ​ക്കി​ന് മാ​വേ​ലി​സ്റ്റോ​റു​ക​ൾ സപ്ലൈകോ ഷോ​പ്പിം​ഗ് മാ​ളു​ക​ളും, പീ​പ്പി​ൾ ബ​സാ​റു​മാ​യി വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല കു​ത്ത​ക​ൾ ക​ട​ന്നു​ക​യ​റു​മ്പോഴാ​ണ് സ​പ്ലൈകോ ഈ ​ബാ​ധ്യ​ത ഏ​റ്റെ​ടു​ത്തു മു​ന്നോ​ട്ടു വ​രു​ന്ന​ത്.

ക​മ്പോ​ള നി​ല​വാ​ര​ത്തെ​ക്കാ​ൾ വി​ല​കു​റ​ച്ചു മേ​ന്മ​യു​ള്ള സാ​ധ​ങ്ങ​ൾ ഇ​വി​ടെ ല​ഭി​ക്കും. വാ​തി​ൽ​പ്പ​ടി വി​ത​ര​ണ​ത്തി​ൽ ഇ​ട​നി​ല​ക്കാ​ർ ഇ​ല്ല . ചി​ല വ്യാ​പാ​രി​ക​ൾ കൃ​ത്യം തൂ​ക്കം കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും അ​തി​നു പ​രി​ഹാ​ര​മാ​യി എക്കോ തൂ​ക്കം സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​മെ​ന്നും, ഭ​ക്ഷ്യ​ധാ​ന്യ​വു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കൃ​ത്യ​മം ന​ട​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​പിഎ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര സപ്ലൈകോയി​ൽ ഒ​രു ല​ക്ഷം കി​ലോ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കാ​ണാ​താ​യ​തി​നെ പ​റ്റി സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യു​മാ​ണ്. ഉ​ത്ത​ര​വാ​ദി​യാ​യ​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​വു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പി. ഐ​ഷാ​പോ​റ്റി എംഎ​ൽഎ ​അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പീ​പ്പി​ൾ ബ​സാ​റിന്‍റെ​യും, മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്റെ​യും ഉ​ദ് ഘാ​ട​നം മ​ന്ത്രി പി ​തി​ലോ​ത്ത​മ​നും ആ​ദ്യ​വി​ല്പ​ന കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്‌ എംപി​യും നി​ർ​വഹി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര സപ്ലൈകോ ഡി​പ്പോ​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യം കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ച​ട​ങ്ങി​ൽ സ​ന്നി ഹി​ത​നാ​യി​രു​ന്നു ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്‌ വ​യക്ക​ൽ സോ​മ​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്‌ എം​പി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്യാ​മ​ള​യ​മ്മ, ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ, എ. ​എ​സ് ഷാ​ജി, രാ​മ​കൃ​ഷ്‌​ണ​പി​ള്ള, റെ​ജി, അ​ഹ​മ്മ​ദ് ഷാ, ​രാ​ജ​ശേ​ഖ​ര​പി​ള്ള, മാ​ത്യു ജോ​ർ​ജ്, ഒ. ​രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.