ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Tuesday, February 25, 2020 11:18 PM IST
കൊല്ലം: ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്താ​ണെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി. ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി തേ​വ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.
ജി​ല്ല​യി​ലെ ഒ​രു വ​യ​സി​നും 19 വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 5,86,349 കു​ട്ടി​ക​ള്‍​ക്കാ​ണ് ഗു​ളി​ക ന​ല്‍​കി​യ​ത്. അ​ങ്ക​ണ​വാ​ടി​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലു​മാ​യാ​ണ് ആ​ല്‍​ബ​ന്‍​ഡ​സോ​ള്‍ ഗു​ളി​ക വി​ത​ര​ണം ചെ​യ്ത​ത്. വി​ര​വി​മു​ക്ത കു​ട്ടി​ക​ള്‍, ആ​രോ​ഗ്യ​മു​ള്ള കു​ട്ടി​ക​ള്‍ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ദി​നാ​ച​ര​ണ സ​ന്ദേ​ശം.
സ്‌​കൂ​ളു​ക​ളി​ലും ആംഗൻ​വാ​ടി​ക​ളി​ലും പോ​കാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ള്‍​ക്ക് ആ​ശ പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ടു​ത്തു​ള്ള ആംഗൻ​വാ​ടി​യി​ല്‍ നി​ന്നും ഗു​ളി​ക​ക​ള്‍ ല​ഭ്യ​മാ​ക്കും. ഇ​ന്ന​ലെ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ച്ച് മൂ​ന്നി​ന് ന​ട​ക്കു​ന്ന സ​മ്പൂ​ര്‍​ണ വി​ര​വി​മു​ക്ത ദി​ന​ത്തി​ല്‍ ഗു​ളി​ക​ക​ള്‍ ന​ല്‍​കും.
ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ആ​രോ​ഗ്യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​വി വി ​ഷേ​ര്‍​ളി അ​ധ്യ​ക്ഷ​ത വഹിച്ചു.
ആ​ര്‍സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ.​വി. കൃ​ഷ്ണ​വേ​ണി, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​എ​സ്. ഹ​രി​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ.​എ​ന്‍ ഗീ​ത, പി. ​എ​സ്. അ​സി​ത​കു​മാ​രി, ഹെ​ഡ്മാ​സ്റ്റ​ര്‍ എ​ച്ച് നൗ​ഷാ​ദ്, ഐ​സിഡി​എ​സ് ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടി​ജു റേ​യ്ച​ല്‍ തോ​മ​സ്, ഡെ​പ്യൂ​ട്ടി ഡി​എംഒ​മാ​രാ​യ ഡോ. ​ജ​യ​ശ​ങ്ക​ര്‍, ഡോ.​സ​ന്ധ്യ, ഡോ. ​ജെ. മ​ണി​ക​ണ്ഠ​ന്‍, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.