വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, February 25, 2020 11:18 PM IST
ശാ​സ്താം​കോ​ട്ട: പൊ​തു​വി​പ​ണി​യി​ലെ അ​നാ​രോ​ഗ്യ പ്ര​വ​ണ​ത​ക​ൾ​ക​ണ്ടെ​ത്തു​ന്ന​തി​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യി സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
റ​വ​ന്യൂ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, ഹെ​ൽ​ത്ത്, ഫു​ഡ് സേ​ഫ്റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ ഉ​ൾ​പ്പെ​ട്ട സ്ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തി​യ 10 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വി​വി​ധ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 3000 രൂ​പ പി​ഴ ചു​മ​ത്തി. ആ​ഞ്ഞി​ലി​മൂ​ട് ച​ന്ത​യി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ പ​തി​ക്ക​ൽ ഇ​ല്ലാ​ത്ത ത്രാ​സ് ഉ​പ​യോ​ഗി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ വ്യാ​പാ​രി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. ക​രാ​ളി​മു​ക്ക് ച​ന്ത​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ട് ക​ട​യി​ൽ വീ​ണ്ടും ഉ​പ​യോ​ഗ​ത്തി​ന് സൂ​ക്ഷി​ച്ചി​രു​ന്ന എ​ണ്ണ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സ​ർ എ​സ് ഒ ​ബി​ന്ദു അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ആ​ർ രാ​ജേ​ശ്വ​രി, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ കെ ​ദീ​പു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​വീ​ന്ദ്ര​നാ​ഥ​ൻ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ, എ​സ് ആ​ർ റ​സീ​ന, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​റ​ന്മാ​രാ​യ സ​ഞ്ചു ലോ​റ​ൻ​സ്, മു​കേ​ഷ് കു​മാ​ർ, ബി​ജി, എ​ൽ ലാ​ലു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.