കേ​ര​ള കോ​ണ്‍​ഗ്ര‌​സ് (ജേ​ക്ക​ബ്) അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ ഒ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന്
Friday, February 21, 2020 11:24 PM IST
കൊ​ല്ലം: േക​ര​ള കോ​ണ്‍​ഗ്ര​സ്‌​സ് (ജേ​ക്ക​ബ്) അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ ഒ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി. ജി​ല്ല​യി​ൽ നി​ന്ന് ഏ​താ​നം വ്യ​ക്തി​ക​ൾ മാ​ത്ര​മാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ലേ​ക്ക് കൊ​ഴി​ഞ്ഞു​പോ​യി​ട്ടു​ള​ള​ത്. പാ​ർ​ട്ടി​യു​ടെ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഫ്രാ​ൻ​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം കൂ​ടു​ക​യു​ണ്ടാ​യി. പാ​ർ​ട്ടി​ക്ക് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ള​ള 10 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ഏ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ര​ണ്ട് പേ​ർ അ​വ​ധി​ക്ക് അ​പേ​ക്ഷ ത​ന്നി​രു​ന്നു. ജി​ല്ല​യി​ൽ നി​ന്നു​ള​ള സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളും ഭൂ​രി​പ​ക്ഷം പേ​രും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പാ​ർ​ട്ടി​യു​ടെ പോ​ഷ​ക​സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് ഫ്ര​ണ്ടി​ന്‍റെ​യും വ​നി​താ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും ദ​ലി​ത് ഫ്ര​ണ്ടി​ന്‍റെ​യും കെ​റ്റി​യു​സി യു​ടെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പാ​ർ​ട്ടി ലീ​ഡ​ർ അ​നൂ​പ് ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജേ​ക്ക​ബ് ഗ്രൂ​പ്പി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​വാ​നും ല​യ​നം ആ​വ​ശ്യ​മി​ല്ലാ​യെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. 21 ന് ​കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന സ​ന്പൂ​ർ​ണ​സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള​ള സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും പ​ങ്കെ​ടു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.
പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഴു​കോ​ണ്‍ സ​ത്യ​ൻ, ഉ​ന്ന​താ​ധി​കാ​രി സ​മി​തി​യം​ഗം ആ​ർ. രാ​ജ​ശേ​ഖ​ര​പി​ള​ള, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​വീ​ണ്‍ കു​മാ​ർ, ബാ​ബു​രാ​ജ്, ജ​മീ​ർ​ലാ​ൽ, പ്ര​ജാ​ത, മി​നി സ​ത്യ​ൻ, എ​ഡ്വ​ർ​ഡ് പ​രി​ച്ചേ​രി, മ​ണി​മോ​ഹ​ൻ നാ​യ​ർ, ഷാ​ജി ഫ്രാ​ൻ​സി​സ്, കെ​ന്ന​ടി, അ​ഞ്ച​ൽ മോ​ഹ​ൻ, ഷി​ബു തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.