ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു
Friday, February 21, 2020 11:07 PM IST
ച​വ​റ: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ൽ വ​ടു​ത​ല വാ​ർ​ഡി​ൽ 158 ന​മ്പ​ർ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റേ​യും വെ​റ്റ​മു​ക്ക് വാ​ർ​ഡി​ലെ 69 ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യു​ടേ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ച്ചു.

വ​ടു​ത​ല ഭാ​ര​ത് ജം​ഗ്ഷ​ന് സ​മീ​പം ആ​രം​ഭി​ച്ച ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി അ​ധ്യ​ക്ഷ​യാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഓ​മ​ന​ക്കു​ട്ട​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ് ശോ​ഭ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ജി​ത് ര​ഞ്ച്, ഇ ​ഹ​സീ​ന, സു​ധാ​കു​മാ​രി, ആ​ർ ര​വി, വ​ര​വി​ള നി​സാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ ​സ​ജീ​വ്, ശ്രീ​രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​റ്റി​വ​ട്ടം ആ​ൽ​ത്ത​റ​യ്ക്ക് സ​മീ​പം വെ​റ്റ​മു​ക്ക് വാ​ർ​ഡി​ലെ 69 ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി അ​ധ്യ​ക്ഷ​യാ​യി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജി വി​ശ്വം​ഭ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജെ ​അ​നി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​നി​ൽ ഭ​ര​ത​ൻ, നി​ഷാ വാ​ഹി​ദ്, നാ​സി​മു​ദീ​ൻ, കു​ൽ​സം ഷം​സു​ദീ​ൻ, റ​ഷീ​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ ​സ​ജീ​വ്, ഐ ​സി ഡി ​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ശ്രീ​രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്തി​ന്‍റെ 29 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ചി​ല​വാ​യ​ത്. കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ നി​ർമി​ച്ചി​രി​ക്കു​ന്ന​ത്.