ബ്ര​ഹ്മ​കു​മാ​രീ​സി​ൽ ശി​വ​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു
Friday, February 21, 2020 11:05 PM IST
കൊ​ല്ലം: ബ്ര​ഹ്മ​കു​മാ​രീ​സ് ഈ​ശ്വ​രീ​യ വി​ശ്വ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം സെ​ന്‍റ​റി​ൽ ശി​വ​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു.
ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ധ്വ​ജാ​രോ​ഹ​ണം മേ​യ​ർ ഹ​ണി​ബെ​ഞ്ച​മി​ൻ നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സ​മ്മേ​ള​നം ശ​ക്തി​കു​ള​ങ്ങ​ര ശ്രീ​സ്വ​രൂ​പാ​ന​ന്ദാ​ശ്ര​മ മ​ഠാ​ധി​പ​തി ശി​വാ​ന​ന്ദ​ഗി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​യോ​ഗി​നി ബ്ര​ഹ്മ​കു​മാ​രി ര​ഞ്ജി​നി സ​ന്ദേ​ശം ന​ൽ​കി. ബി.​കെ ബാ​ബു പ​ര​മേ​ശ് കീ​ർ​ത്ത​നാ​ലാ​പ​നം ന​ട​ത്തി.
ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് പ്രി​യ​ൻ, ബി.​കെ ര​ഘു​നാ​ഥ​ൻ, ബി.​കെ ര​മ​ണ​ൻ, ബി.​കെ ജ്യോ​തി​ർ ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ വ്യാ​പാ​ര ഭ​വ​നി​ല്‍ ക്യാ​മ്പ് ഇ​ന്ന്

കു​ള​ത്തൂ​പ്പു​ഴ: അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് മു​ദ്ര വ​ച്ച് ന​ല്‍​കു​ന്ന​തി​നാ​യി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് പു​ന​ലൂ​ര്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കു​ള​ത്തൂ​പ്പു​ഴ വ്യാ​പാ​ര ഭ​വ​നി​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ള​ത്തൂ​പ്പു​ഴ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് വ​ര്‍​ഗീ​സ് പു​ളി​ന്തി​ട്ട അ​റി​യി​ച്ചു.