വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാവ് എ​ത്തി​ച്ച് ന​ല്‍​കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ൽ
Thursday, February 20, 2020 11:39 PM IST
പ​ത്ത​നാ​പു​രം:​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ച് ന​ല്‍​കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ല്‍.​ പ​ത്ത​നാ​പു​രം ന​ടു​മു​രു​പ്പ് പ​ള്ളി​വ​ട​ക്കേ​തി​ല്‍ തൗ​ഫീ​ഖാ(25)​ണ് പ​ത്ത​നാ​പു​രം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​

മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളും, കോ​ളേ​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ആ​ണ്‍, പെ​ണ്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ച് ന​ല്‍​കി​യി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ള്‍.​ ത​മി​ഴ്നാ​ട്, തെ​ന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ചെ​റു​പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് എ​ത്തി​ച്ചു​ന​ല്‍​കു​ക​യാ​ണ്.​

ക​ഴി​ഞ്ഞ ദി​വ​സം വാ​ഴ​പ്പാ​റ​യി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ചോ​ദ്യം ചെ​യ്ത​തി​ന് ഗൃ​ഹ​നാ​ഥ​നെ ഒ​രു സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.​വാ​ഴ​പ്പാ​റ ഉ​ട​യ​ന്‍​ചി​റ ഷി​ബു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​വീ​ടി​ന് സ​മീ​പം ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.​ ഈ സം​ഭ​വ​ത്തി​ലെ മു​ഖ്യ പ്ര​തി​യാ​യ ന​ടു​മു​രു​പ്പ് വേ​ങ്ങ​വി​ള വീ​ട്ടി​ല്‍ അ​ല്‍ ഫ​ഹ​ദി(24)​നെ പ​ത്ത​നാ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

​ഇ​യാ​ളെ ചോ​ദ്യം ചെ​യ്യ​വെ​യാ​ണ് സം​ഘ നേ​താ​വാ​യ തൗ​ഫീ​ഖി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.​ തു​ട​ര്‍​ന്ന് ഇ​യാ​ളെ പി​ന്‍​തു​ട​ര്‍​ന്ന പോ​ലീ​സ് ത​ന്ത്ര​പൂ​ര്‍​വം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളും കോ​ഡു​ക​ളു​മു​പ​യോ​ഗി​ച്ചാ​ണ് ക​ഞ്ചാ​വ് വി​ല്പ​ന ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്.​ ആ​ര്‍​ക്കും അ​ത്ര പെ​ട്ടെ​ന്ന് മ​ന​സി​ലാ​കാ​ത്ത കോ​ഡു​ക​ളാ​യ​തി​നാ​ല്‍ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലും വി​ല്പ​ന ന​ട​ന്നി​രു​ന്നു.​സ്കോ​ര്‍ എ​ന്നാ​ണ് ക​ഞ്ചാ​വി​ന് പ​റ​ഞ്ഞി​രു​ന്ന​ത്.​ പോ​ലീ​സി​നെ കി​റു​ക്ക​ന്‍​മാ​രെ​ന്നും.​ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​തോ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല​രെ​യും​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

​പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ​ല​രും ക​ഞ്ചാ​വ് ഉ​പ​ഭോ​ക്താ​ക്ക​ളാ​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ​ഇ​വ​രും നി​ല​വി​ല്‍ പോ​ലീ​സി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തൗ​ഫീ​ഖി​ന് തെ​ന്മ​ല​യി​ല്‍ നി​ന്നും ക​ഞ്ചാ​വ് ന​ല്‍​കു​ന്ന സ്ത്രീ​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഡോ​ഗ് സ്ക്വാ​ഡു​ള്‍​പ്പെ​ടെ തെ​ന്മ​ല​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു.​

വാ​ഴ​പ്പാ​റ​യി​ല്‍ ഗൃ​ഹ​നാ​ഥ​നെ മ​ര്‍​ദി​ച്ച കേ​സി​ല്‍ തൗ​ഫീ​ഖ് മൂ​ന്നാം പ്ര​തി​യാ​ണ്. ​സം​ഘ​ത്തി​ലെ ബാ​ക്കി​യു​ള്ള​വ​രും ഉ​ട​ന്‍​ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ പ​ത്ത​നാ​പു​രം സി​ഐ അ​ന്‍​വ​ര്‍, എ​സ്ഐ ​ജോ​സ​ഫ് ലി​യോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.