ഉ​ത്സ​വം 2020 നാളെ മു​ത​ല്‍ കൊല്ലത്ത്
Thursday, February 20, 2020 11:39 PM IST
കൊല്ലം: സം​സ്ഥാ​ന വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ഉ​ത്സ​വം 2020 നാളെ മു​ത​ല്‍ 28 വ​രെ ജി​ല്ല​യി​ലെ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ക്കും.

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ആ​ശ്രാ​മം ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്കി​ന് സ​മീ​പ​മു​ള്ള നീ​ലാം​ബ​രി ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍ നി​ര്‍​വഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ​ക്‌​സ് ഏ​ണ​സ്റ്റ്, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി ​ഗി​രീ​ഷ്‌​കു​മാ​ര്‍, ഡി ​റ്റി പി ​സി സെ​ക്ര​ട്ട​റി സി ​സ​ന്തോ​ഷ്‌​കു​മാ​ര്‍, കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ പി ​ര​വീ​ന്ദ്ര​ന്‍, ഡി​റ്റിപി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ എ ​കെ സ​വാ​ദ്, ജി ​മു​ര​ളീ​ധ​ര​ന്‍, കെ ​ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.