റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ ഇ​ന്ന്‌ പ​ണി​മു​ട​ക്കും
Tuesday, February 18, 2020 11:35 PM IST
ശാ​സ്താം​കോ​ട്ട: 10ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ ക​മ്മി​ഷ​ൻ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം അ​നു​വ​ദി​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ ഉ​യ​ർ​ന്ന ശ​മ്പ​ള സ്കെ​യി​ൽ അ​നു​വ​ദി​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന വി​ല്ലേ​ജ് ആ​ഫീ​സു​ക​ളി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്, ഓ​ഫീ​സ് അ​റ്റ​ൻ്റ​ൻ്റ് ത​സ്തി​ക​ക​ളു​ടെ പ്ര​മോ​ഷ​ൻ ക്വാ​ട്ട 25 ശ​ത​മാ​നം ആ​യി ഉ​യ​ർ​ത്തു​ക, ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ ജി​ല്ല​യി​ലും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ത​സ്തി​ക അ​നു​വ​ദി​ക്കു​ക, അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യ താ​ല്ക്കാ​ലി​ക ത​സ്തി​ക​ക​ൾ സ്ഥി​ര​മാ​ക്കു​ക.
തു​ട​ർ​ച്ചാ​നു​മ​തി ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ. നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ മു​ത​ൽ ലാ​ൻ​ഡ് റ​വ​ന്യു ക​മ്മി​ഷ​ണ​റേ​റ്റു​വ​രെ​യു​ള്ള റ​വ​ന്യു ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ കു​ന്ന​ത്തൂ​ർ, താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ ​ആ​ർ അ​നീ​ഷ് േയാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി. ​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​സു​ഭാ​ഷ്, എം ​എ​സ്,ശ്രീ​ജി​ത്ത്, എം.​സാ​ബു, ആ​ർ എ​സ് അ​നീ​ഷ്, കെ.​രാ​ജേ​ഷ് കു​മാ​ർ, നൗ​ദാ​സ് സ​ന്ധ്യാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.