ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു
Tuesday, February 18, 2020 11:22 PM IST
ചവറ: കൊട്ടുകാട് പ്രവാസി സഖാക്കൾ ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിച്ചു. കൊട്ടുകാട്ടിൽ നടന്ന സംഗമം സിപിഎം ഏരിയാ സെക്രട്ടറി ടി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഷാഫി അധ്യക്ഷനായി. അഡ്വ. രശ്മിത രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്‍റ് ഡോ. പി കെ ഗോപൻ, ചങ്ങനാശേരി വലിയപ്പള്ളി ഇമാം ജുനൈദ് ജൗഹാരി അൽ അസ്ഹരി , സിഐറ്റിയു ഏരിയാ സെക്രട്ടറി ആർ. രവീന്ദ്രൻ, സിപി എം ലോക്കൽ സെക്രട്ടറി എൻ.വിക്രമകുറുപ്പ്, രതീഷ്, റിയാദ്, പ്രവാസി സംഘം ഏരിയാ സെക്രട്ടറി വൈ ബാബു, ഷാനവാസ്, ഷംനാദ് എന്നിവർ പ്രസംഗിച്ചു.