കു​ള​ത്തൂ​പ്പു​ഴ​യി​ൽ ച​ന്ദ​നമോ​ഷ​ണം
Monday, February 17, 2020 11:44 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ച​ന്ദ​ന മോ​ഷ​ണം പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കു​ള​ത്തൂ​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ൽ നി​ന്നും ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​വി​വ​രം അ​റി​ഞ്ഞ് പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തി​നോ​ട് ചേ​ർ​ന്ന് ഒ​രു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.
അ​തി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്ന​തി​ന് ഇ​ട​യി​ൽ ആ​ണ് ഇ​പ്പോ​ൾ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ നി​ന്നു ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​ത്