പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സംഘടിപ്പിച്ചു
Monday, February 17, 2020 11:43 PM IST
കൊല്ലം: കു​ന്ന​ത്തൂ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ കെ​ഐപി ​ക​നാ​ല്‍ പു​റ​മ്പോ​ക്ക് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ദി​ലീ​പ്കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​നാ​ലി​ന്‍റെ പാ​ര്‍​ശ്വ​ഭി​ത്തി​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി ക​നാ​ല്‍ പു​റ​മ്പോ​ക്ക് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് ജി​ല്ലാ കള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ക​നാ​ല്‍ പാ​ര്‍​ശ്വ ഭി​ത്തി​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി റീ​ച്ച് തി​രി​ച്ച് എ​സ്റ്റി​മേ​റ്റ് എ​ടു​ക്കാ​നും ക​ല​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ 107 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ചു. റ​വ​ന്യൂ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 47 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ല്‍, സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ, ജ​ല അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ഡെ​പ്യൂ​ട്ടി കളക്ട​ര്‍​മാ​രാ​യ ശോ​ഭ , ബീ​ന റാ​ണി, എ​ല്‍ ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ന​സീ​ര്‍ ഖാ​ന്‍, കു​ന്ന​ത്തൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ജി ​കെ പ്ര​ദീ​പ്, ശാ​സ്താം​കോ​ട്ട ബി​ഡിഒ ​അ​നി​ല്‍​കു​മാ​ര്‍, താ​ലൂ​ക്ക്-​പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: ഓ​ച്ചി​റ ഐ ​സി ഡി ​എ​സ് പ്രോ​ജ​ക്ട് പ​രി​ധി​യി​ലെ 132 അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് പ്രീ​സ്‌​കൂ​ള്‍ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഓ​ച്ചി​റ ഐ ​സി ഡി ​എ​സി​ല്‍ നി​ന്നും www.lsgdkerala.gov.in, www.etenders.kerala. gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും.