ആ​ശ്രാ​മം മൈ​താ​ന സം​ര​ക്ഷ​ണം; അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യം
Monday, February 17, 2020 11:20 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്തി​ന്‍റെ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു സ്്ഥി​തി ചെ​യ്യു​ന്ന പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി.

ആ​ശ്രാ​മം ക​ണ്ട​ൽ വ​ന​ത്തി​ന്‍റെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് 1990 ഓ​ഗ​സ്റ്റ് ഏ​ഴി​ന് കേ​ര​ളാ ഹൈ​ക്കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. റ​സി​ഡ​ൻ​സി റോ​ഡി​ലെ നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യ​തി​നു​പ​ക​രം മൈ​താ​ന​ത്തി​നു ചു​റ്റും വൃ​ക്ഷ​വ​ൽ​ക്ക​ര​ണം ന​ട​ത്തി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന മ​റ്റൊ​രു ഹൈ​ക്കോ​ട​തി വി​ധി​യും നി​ല​വി​ലു​ണ്ട്.

എ​ന്നാ​ൽ ഈ ​വി​ധി​പ്ര​കാ​രം ന​ട്ടു​പി​ടി​പ്പി​ച്ച വൃ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​റി​ച്ചു മാ​റ്റി ഇ​വി​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നി​ര​വ​ധി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും മൈ​താ​ന​ത്തി​നു​ചു​റ്റും ഡ​സ​ൻ ക​ണ​ക്കി​നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് നി​ർ​മി​ച്ചു​വ​രു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​പ്പോ​ൾ ത​ന്നെ വ​ൻ​തോ​തി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ക്കു​ന്ന ഇ​വി​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി​യാ​കു​ന്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

ഒ​രി​യ്ക്ക​ൽ തു​ട​ക്ക​മി​ട്ടാ​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പീ​ര​ങ്കി​മൈ​താ​ന​ത്തി​നും ന​ഗ​ര​ഹൃ​ദ​യ​മാ​യ ചി​ന്ന​ക്ക​ട​യ്ക്കും സം​ഭ​വി​ച്ച ദു​ർ​ഗ​തി​യാ​യി​രി​ക്കും ആ​ശ്രാ​മ​ത്തും സം​ഭ​വി​ക്കു​ക. രാ​ജ്യ​ത്തെ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളോ കോ​ട​തി വി​ധി​ക​ളോ ഒ​ന്നും മാ​നി​ക്കാ​തെ ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​യി വ​രും​ത​ല​മു​റ​യ്ക്കു കൈ​മാ​റേ​ണ്ട ആ​ശ്രാ​മം പ്ര​ദേ​ശ​ത്തെ കോ​ണ്‍​ക്രീ​റ്റു​കാ​ടു​ക​ളാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മം കൊ​ല്ലം ന​ഗ​ര​ത്തോ​ടും ജ​ന​ങ്ങ​ളോ​ടും ചെ​യ്യു​ന്ന അ​പ​രാ​ധ​മാ​ണെ​ന്നും നി​വേ​ദ​ന​ത്ത​ൽ പ​റ​യു​ന്നു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ഫ. എ​ൻ.​ര​വി, ഡോ. ​കെ.​കെ. അ​പ്പു​കു​ട്ട​ൻ, വി.​കെ.​മ​ധു​സൂ​ദ​ന​ൻ തു​ട​ങ്ങി​യ​വ​രാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.