ഓ​ണ​ന്പ​ല​ത്തെ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് നാ​ട്ടു​കാ​ർ ത‌​ട​ഞ്ഞു
Monday, February 17, 2020 11:20 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഓ​ണ​ന്പ​ലം വാ​ർ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ല​യി​ടി​ച്ച് മ​ണ്ണെ​ടു​പ്പ് ന​ട​ത്തി​യ​ത് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ത​ട​ഞ്ഞു. 25ൽ​പ​രം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പു​ര​യി​ട​ത്തി​ന് അ​ടു​ത്ത് നി​ന്നും മ​ണ്ണെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​ൽ മ​ല​യി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.
വാ​ർ​ഡ് മെ​ന്പ​ർ സി​ന്ധു പ്ര​സാ​ദ്, മു​ൻ വാ​ർ​ഡ് മെ​ന്പ​ർ രാ​ജു ലോ​റ​ൻ​സ്, സ്റ്റീ​ഫ​ൻ പു​ത്തേ​ഴ​ത്ത്, കോ​ശി അ​ല​ക്സ്, വി​ൽ​സ​ൻ ഗ​ണേ​ശ​ൻ, സ്റ്റാ​ൻ​ലി ബാ​ബു, മേ​രി​ദാ​സ​ൻ, സു​ല​ജ, റോ​ബ​ർ​ട്ട്, ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.