അ​ർ​ബു​ദ വി​മു​ക്ത കേ​ര​ളം കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ്
Sunday, February 16, 2020 11:22 PM IST
പ​ത്ത​നാ​പു​രം: അ​ർ​ബു​ദ വി​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 29 ന് ​കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് ബി ​ആ​ർ എം ​സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ മെ​ഗാ കാ​ന്‍​സ​ര്‍ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ക്കും.
കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മെ​ഗാ കാ​ൻ​സ​ർ നി​ർ​ണ​യ ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. കി​ഴ​ക്ക​ൻ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ ക​റ​വൂ​ർ പ​ക​ൽ വീ​ട്ടി​ൽ ജീ​വ​നം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രും​തോ​യി​ൽ വാ​ർ​ഡ് മെ​മ്പ​ർ ര​ഞ്ചി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി ​ജി സ​ന്തോ​ഷ് കു​മാ​ർ, കെ ​സു​ധാ​ക​ര​ൻ, ക​റ​വൂ​ർ ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.