ക്വാ​റി മാ​ഫി​യ​യെ നി​ല​യ്ക്ക് നി​ർ​ത്താ​ൻ പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​യ​മ​വ​ഴി​യ്ക്ക്
Sunday, February 16, 2020 11:21 PM IST
പ​ത്ത​നാ​പു​രം: ക്വാ​റി മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു; പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ക്വാ​റി​ക​ളാ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി​യു​മാ​യെ​ത്തു​ന്ന മാ​ഫി​യ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി. ഗ്രാ​മ​സ​ഭ​യും സ​ര്‍​വ ക​ക്ഷി​യോ​ഗ​വും ചേ​ര്‍​ന്ന ശേ​ഷ​മാ​കും സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​ക. പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കാ​നും ഭ​ര​ണ​സ​മി​തി​യി​ല്‍ തീ​രു​മാ​ന​മാ​യി.
മൈ​ലാ​ടും​പാ​റ​യി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ ക്വാ​റി​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പ​ത്തോ​ളം ക്വാ​റി​ക​ള്‍​ക്ക് അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന് ത​ട​യി​ടു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
അ​നു​മ​തി ല​ഭി​ച്ച പാ​റ​മ​ടി​യി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്ന ക്വാ​റി ഉ​ട​മ​യു​ടെ ക​ത്തും, പു​തു​താ​യി പാ​റ​മ​ട​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​തി​ന് സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ന്ന​തി​നും ഭ​ര​ണ​സ​മി​തി​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു.
ക്വാ​റി ഉ​ട​മ റോ​ഡ് നി​ര്‍​മ്മി​ക്കു​ന്ന​തി​നെ ഏ​താ​നും അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ത്തെ​ങ്കി​ലും ഭൂ​രി​പ​ക്ഷ തീ​രു​മാ​ന പ്ര​കാ​രം അ​നു​മ​തി ന​ല്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക്വാ​റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം നീ​ക്കി​യ​തോ​ടെ നി​ര​വ​ധി ക്വാ​റി​ക​ളാ​ണ് പ​ട്ടാ​ഴി പ​ഞ്ചാ​യ​ത്തി​ല്‍ അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക്വാ​റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്കു​ന്ന​തി​ല്‍ ക​ടു​ത്ത എ​തി​ര്‍​പ്പി​ലാ​ണ്. ക്വാ​റി മാ​ഫി​യ​യ്ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.